web analytics

‘തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു’; ആരോപണങ്ങൾക്ക് പ്രതികരണവുമായി കമല ഹാരിസിൻ്റെ ഭർത്താവ് രംഗത്ത്

തൻ്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്ക് പ്രതികരണവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ ഭർത്താവ് ഡൗഗ്‌ എംഹോഫ്. തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു എന്നാണ് ഡൗഗ്‌ എംഹോഫ് പ്രതികരിച്ചത്. എംഹോഫുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഈ കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് കമല ഹാരിസും പറഞ്ഞു. (Kamala Harris’s husband has responded to the allegations)

ഡൗഗ്‌ എംഹോഫിന്റെയും ആദ്യ ഭാര്യയായ കെർസ്റ്റിൻ്റെയും കുട്ടികളുടെ സ്‌കൂളിലെ അധ്യാപികയുമായിരുന്ന നാനി എന്ന സ്ത്രീ ഗർഭിണിയായിരുന്നുവെന്ന നിലയിലുള്ള റിപ്പോർട്ടുകളും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഹോഫ് രംഗത്ത് വന്നത്. കെർസ്റ്റിനും വിഷയത്തോട് പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു.

നാനി എന്ന യുവതിയുമായി ഡൗഗ്‌ എംഹോഫിന് ബന്ധമുണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. എൻ്റെ ആദ്യ വിവാഹ സമയത്ത്, എൻ്റെ ചില കാര്യങ്ങളാൽ ഞാനും ആ‍ദ്യ ഭാര്യയായ കെർസ്റ്റിനും ചില ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോയി. അതിന് ഞാൻ മാത്രമാണ് ഉത്തരവാ​ദിയെന്നുമാണ് ഡൗഗ്‌ എംഹോഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

2009-ൽ ഇരുവും വിവാഹമോചനത്തിന് അപേക്ഷിച്ചതായി കോടതി രേഖകളുണ്ട്. ആദ്യ ബന്ധത്തിൻ്റെ പരാജയത്തെക്കുറിച്ച് പറഞ്ഞെങ്കിലും നാനിയുടെ പേര് പരാമർശിക്കാനോ അവരുടെ ഗർഭവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യാനോ എംഹോഫ് തയ്യാറായതുമില്ല.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ...

മുടി സ്ട്രെയിറ്റ് ചെയ്താൽ കാഴ്ച പോകുമോ? ‘ബ്രോക്കർ ബ്രോ’യിൽ തൃശൂർ സ്വദേശിയുടെ വെളിപ്പെടുത്തൽ

മുടി സ്ട്രെയിറ്റ് ചെയ്താൽ കാഴ്ച പോകുമോ? ‘ബ്രോക്കർ ബ്രോ’യിൽ തൃശൂർ സ്വദേശിയുടെ...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

കട്ടിലിൽ കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലം ശാസ്‌താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി...

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ് മലയാള സിനിമയിൽ...

Related Articles

Popular Categories

spot_imgspot_img