web analytics

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക; ശക്തമായ നിലയിൽ നിന്നും തകർന്നടിഞ്ഞു; ലങ്കൻ വിജയം 32 റൺസിന്‌

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക. ലങ്കയുടെ സ്പിന്നില്‍ തകർന്നടിഞ്ഞ ഇന്ത്യ 32 റണ്‍സിന്റെ പരാജയം വഴങ്ങി. ലങ്കയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി.Sri Lanka thrashed India in the second ODI

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. കാമിന്ദു മെന്‍ഡിസ് (44 പന്തില്‍ 40 റണ്‍സ്) അവിഷ്‌ക ഫെര്‍ണാണ്ടോ (62 പന്തില്‍ 40 റണ്‍സ്) എന്നിവരാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മ– ശുഭ്മന്‍ ഗില്‍ സഖ്യം 97 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ വാന്‍ഡര്‍സേ പന്തെറിയാനെത്തിയതോടെ കാര്യങ്ങള്‍ പതുക്കെ ഇന്ത്യയുടെ കൈവിട്ടുപോവാന്‍ തുടങ്ങി.

ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. 44 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ അർദ്ധശതകം കുറിച്ചത്. 44 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും 35 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും മാത്രമാണ് പിന്നീട് ഭേദപ്പെട്ട സംഭാവന നല്‍കിയത്. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img