web analytics

അത് സീരിയസ് മിസ്കോണ്ടക്ട്; എസ്.ഐ ട്രെയ്നികൾ അബോർഷൻ ചെയ്യാൻ അനധികൃതമായി അവധിയെടുത്തു; കാമുകനേയും കാമുകിയേയും റെലിഗേറ്റ് ചെയ്തു; സംഭവം തൃശൂരിൽ

പോലീസ് അക്കാദമിയിൽ പരിശീലനത്തിലിരിക്കെ എസ്ഐ ട്രെയിനി ഗർഭിണിയായ സംഭവത്തിൽ ഇതിലുൾപ്പെട്ട രണ്ടുപേർക്കെതിരെ പ്രാഥമിക അന്വേഷണം പൂർത്തിയായി. Preliminary investigation has been completed against two persons involved in the incident of SI trainee becoming pregnant

ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇരുവരെയും പരിശീലനത്തിൽ നിന്ന് മാറ്റിനിർത്തിയതായി അറിയിച്ച് പോലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ്റെ ഉത്തരവ് പുറത്തുവന്നു. 

താൽക്കാലികമായി മാറ്റിനിർത്തുന്നുവെന്ന അർത്ഥത്തിൽ ‘റെലിഗേറ്റ്’  ചെയ്യുന്നു എന്നാണ് ഉത്തരവിലെ പരാമർശം. വേണമെങ്കിൽ അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാമെന്ന് അർത്ഥം. 

ഇക്കഴിഞ്ഞ നവംബർ 14ന് പരിശീലനം തുടങ്ങിയ ബാച്ചിൽപെട്ടവരാണ് പ്രണയത്തിലായി പിന്നീട് ഗർഭിണിയായത്. അബോർഷൻ നടത്താനായി ഇവർ അനധികൃതമായി അവധി എടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. 

തൃശൂരിടെ ഒരു സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിർത്താൻ തീരുമാനിച്ചത്.

വിഷയം ഗൌരവമാണെന്ന് കണക്കാക്കി സർവീസിൽ തുടരാൻ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് ഔദ്യോഗികമായി അഭിപ്രായം രൂപപ്പെട്ടിട്ടുള്ളത്. ‘സീരിയസ് മിസ്കോണ്ടക്ട്’ എന്നാണ് പോലീസ് അക്കാദമി ഡയറക്ടറുടെ ഉത്തരവിലെ പരാമർശം. 

വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നത് വരെയാണ് റെലിഗേഷൻ. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാനാണ് സാധ്യത. 

ഇരുവരും വിവാഹം ചെയ്ത് വേവ്വേറെ കുടുംബങ്ങൾ ഉള്ളവരാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരുടെയും കുടുംബങ്ങളിൽ നിന്നും മൊഴിയെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി...

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ ജാഗ്രതാനിർദേശം

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ...

Related Articles

Popular Categories

spot_imgspot_img