web analytics

സോഷ്യൽ മീഡിയയിൽ നിരന്തരം അശ്ലീല കമന്റ്; യുവാവിനെ കോടതി പരിസരത്ത് ചവിട്ടിക്കൂട്ടി യുവതി ! വീഡിയോ

സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളിട്ടതിന് ഒരു യുവാവിനെ യുവതി പൊതിരെ തല്ലുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഉത്തർ പ്രദേശിലെ ഉന്നാവോ കോടതി പരിസരത്ത് വച്ചാണ് യുവതി യുവാവിനെ മർദ്ദിക്കുന്നത്. (Frequent obscene comments on social media; The young woman kicked the young man in the court premises)

സംഭവം ഇങ്ങനെ:


യുവാവ് യുവതിയേയും അവരുടെ കുടുംബാം​ഗങ്ങളെയും കുറിച്ച് കുറച്ച് ദിവസങ്ങളായി മോശം കമന്റുകൾ തുടർച്ചയായി ഫേസ്ബുക്കിൽ എഴുതുന്നുണ്ടത്രെ. ഇതാണ് യുവതിയെ അതിക്രമത്തിന് പ്രേരിപ്പിച്ചത്.

‘ഇത്തരം കമന്റുകൾ ഫേസ്ബുക്കിലിടാൻ നിനക്കെങ്ങനെ ധൈര്യം വന്നു, എന്റെ സ്വഭാവത്തെ കുറിച്ച് നീയെന്താണ് പറഞ്ഞത്’ തുടങ്ങിയ ചോദ്യങ്ങളും തല്ലുന്നതിനിടയിൽ യുവതി യുവാവിനോട് ചോദിക്കുന്നുണ്ട്. ഇതിനിടെ യുവതി യുവാവിനെ ചവിട്ടുന്നതിൻ കഴുത്തിൽ കയറി നിൽക്കുന്നതും കാണാം.

അതിനിടെ ഒരു പുരുഷനും യുവാവിനെ തല്ലാനൊരുങ്ങുന്നുണ്ടെങ്കിലും യുവതി അത് തടയുകയാണ്. ആദ്യം യുവാവിനെ ഒരു ഷോപ്പിൽ വച്ചാണ് മർദ്ദിച്ചതെന്നും പിന്നീട് കോടതി പരിസരത്തേക്ക് കൊണ്ടുവന്ന് അവിടെ വച്ചും മർദ്ദിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

നിരവധിപ്പേർ സമീപത്ത് കൂടി നിൽക്കുന്നുണ്ട്. അതേസമയം കോടതി പരിസരമായിരുന്നിട്ടും ഒരു പൊലീസുകാരൻ പോലും സംഭവത്തിൽ ഇടപെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ ഭർത്താവും മറ്റും ഇടപെട്ടതിനെ തുടർന്നാണ് യുവതി അക്രമം അവസാനിപ്പിച്ചത് എന്നും പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

Related Articles

Popular Categories

spot_imgspot_img