web analytics

റോസാപ്പൂ ചിന്ന റോസാപ്പൂ… ഹിറ്റ് ഗാന രചയിതാവും സംവിധായകനുമായ ആർ രവിശങ്കർ തൂങ്ങി മരിച്ചു; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

ചെന്നൈ: ചലച്ചിത്ര സംവിധായകനും ഗാന രചയിതാവുമായ ആര്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു. 63 വയസായിരുന്നു. ചെന്നൈ കെകെ നഗറിലെ അപ്പാർട്ട്‌മെൻ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. Film director and lyricist R Ravi Shankar committed suicide

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

ചെന്നൈയിലെ വീട്ടില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. 2002 ല്‍ ഇറങ്ങിയ വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. 

സൂര്യവംശം എന്ന ചിത്രത്തിലെ ‘റോസപ്പൂ’ എന്ന ഹിറ്റ് ഗാനം രചിച്ചത് രവിശങ്കര്‍ ആയിരുന്നു. ഇദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല. വളരെക്കാലമായി ചെന്നൈ കെകെ നഗറിലെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇദ്ദേഹത്തെ അവസാനമായി അയല്‍വാസികള്‍ കണ്ടത് എന്നാണ് പറയുന്നത്. 

എന്നാൽ ശനിയാഴ്ച വൈകിട്ട് ഇയാളുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിൽ അറിയിച്ചു.

ഇതറിഞ്ഞ പോലീസ് ഉടൻ തന്നെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംവിധായകൻ രവിശങ്കർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

ഇദ്ദേഹത്തിന്‍റെ മൂത്ത സഹോദരി രാധ മുംബൈയിലാണ് താമസിക്കുന്നതെന്നും ജ്യേഷ്ഠൻ ഹരി ഇപ്പോൾ ന്യൂസിലൻഡിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇവരെ വിവരം അറിയിച്ചതായി പോലീസ് അറിയിച്ചു.

ചെറുകഥാകൃത്തായിരുന്ന രവിശങ്കർ ഭാഗ്യരാജ്, വിക്രമൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത സംവിധായകരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്ര രംഗത്തേക്ക് വന്നത്. 

2002 ൽ നടൻമാരായ മനോജിനെയും അന്തരിച്ച നടൻ കുനാലിനെയും നായകന്മാരാക്കി “വര്‍ഷമെല്ലാം വസന്തം” എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ബോക്സോഫീസില്‍ വിജയമായിരുന്നു.

എന്നാൽ ആ ചിത്രത്തിന് ശേഷം രവിശങ്കറിന് സിനിമയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ഗാനരചയിതാവായി പ്രവർത്തിച്ച ഇദ്ദേഹത്തിന്‍റെ സൂര്യവംശം എന്ന ചിത്രത്തിലെ റോസാപ്പൂ ചിന്ന റോസാപ്പൂ എന്ന ഗാനം വന്‍ ഹിറ്റാണ്. എന്നാൽ 20 വർഷത്തിലേറെയായി രവിശങ്കർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056″

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ

ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടിയതിനു ഫോറസ്റ്റ് അറസ്റ്റ്...

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ് മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ്...

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും ഗുജറാത്തിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

Related Articles

Popular Categories

spot_imgspot_img