web analytics

സപ്ലൈകോ ഗോഡൗണിൽ കോടികളുടെ മോഷണമെന്ന് പരാതി; 2.78 കോടിയുടെ സാധനങ്ങൾ കാണാതായി; അപ്രത്യക്ഷമായത് റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ

തിരൂർ സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ സാധനങ്ങൾ കാണാതായതായി പരാതി. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. 2022-23 വർഷങ്ങളിലെ ഇൻ്റേർണൽ ഓഡിറ്റിങ്ങിനിടയിലാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നു പരാതിയിൽ പറയുന്നു.(Complaint about theft of crores in Supplyco Godown)

കഴിഞ്ഞ ഏപ്രിൽ നടത്തിയ സ്റ്റോക് വേരിഫിക്കേഷനിൽ സംഭവം സ്ഥിരീകരിച്ചു. സപ്ലൈക്കോ കോഴിക്കോട് സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഡിറ്റ് കൃത്യമാണെന്ന് തെളിഞ്ഞു.

തുടർന്ന് തിരൂർ ഡിപ്പോ മാനേജർ സാധനങ്ങൾ കാണാനില്ലെന്ന് കാണിച്ച് കൽപ്പകച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മലപ്പുറം ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി എന്നിവയാണ് കാണാതായത്.

ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഡിപ്പോയിലെ ഒഎസി ഉൾപ്പടെയുള്ള എട്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ജീവനക്കാരെ കൂടാതെ കരാറുകാരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക.

കൈകാര്യ കിഴിവ് സംഭവിച്ചതാകുമെന്നാണ് ജീവനക്കാരുടെ വിശദീകരണം. 100 കിലോ ധാന്യത്തിൽ നിന്ന് ശരാശരി 200 ഗ്രാമെങ്കിലും റേഷൻ കടയിൽ എത്തുന്നതിന് മുമ്പായി നഷ്ടപ്പെടും. ഒരു വർഷം ഏകദേശം പതിനായിരത്തിലധികം ലോഡിൽ നിന്ന് വലിയ ഒരു അളവ് ധാന്യം നഷ്ടപ്പെട്ടേക്കാം. ഇത് കണക്കിൽപ്പെടാറില്ല എന്നാണ് ജീവനക്കാരുടെ വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തേടി അലയുന്ന വ്യാപാരികളെയും ചെറുകിട സംരംഭകരെയും...

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

‘ഇറാനെ സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് വാഷിങ്ടൺ: ഇറാനെ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം 2’

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

Related Articles

Popular Categories

spot_imgspot_img