ഗ്യാസ് ടർബൈൻ വിൽപ്പന ജർമൻ സർക്കാർ തടഞ്ഞു; ജർമനിയോട് ഇടഞ്ഞ് ചൈന

വോക്സ് വാഗൺ ഗ്രൂപ്പിനെ ഗ്യാസ് ടർബൈൻ ചെനീസ് കമ്പനിക്ക് വിൽക്കുന്നതിൽ നിന്നും തടഞ്ഞ് ജർമൻ സർക്കാർ. ഇതോടെ ജർമനിയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. വോക്‌സ് വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ മാൻ എനർജി സ്ലെൂഷ്യൻസാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സി.എസ്.ഐ.സി. കമ്പനിയുമായി ഗ്യാസ് ടർബൈൻ വിൽപ്പന കരാറിൽ ഏർപ്പെട്ടിരുന്നത്. (German government blocks gas turbine sales; China after Germany)

എന്നാൽ ഇതേ ഗ്യാസ് ടർബൈനുകൾ യുദ്ധക്കപ്പലുകളിൽ ഉപയോഗിച്ചേക്കാം എന്ന കാരണത്താൻ ജർമനി ഇത് തടയുകയായിരുന്നു. യൂറോപ്യൻ യൂണിയൻ ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് താരിഫ് വർധിപ്പിച്ചതിന് പിന്നാലെ കരാർ തടയാനുള്ള തീരുമാനം പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി.

പൊതു സുരക്ഷക്ക് പ്രസക്തമായ സാങ്കേതിക വിദ്യകൾ സൗഹൃദമില്ലാത്ത രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടണമെന്നാണ് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സുരക്ഷാ കാരണങ്ങളാൽ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സറും പറഞ്ഞതോടെ രാജ്യങ്ങൾ തമ്മിലുള്ള തർക്കമായി വ്യാപാര ഉടമ്പടി റദ്ദാക്കൽ മാറി.

2022 നവംബറിൽ സുരക്ഷാ പ്രശ്‌നങ്ങൾ സൂചിപ്പിച്ച് സെമി കണ്ടക്ടർ ഫാക്ടറി ചൈനക്ക് വിൽക്കുന്നത് ജർമനി തടഞ്ഞിരുന്നു. തർക്കം രൂക്ഷമായതോടെ പരിഹരിക്കുന്നതിനായി അടുത്ത ആഴ്ച്ച ചൈനീസ് സർക്കാരുമായി കുടിക്കാഴ്ച്ച നടത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Other news

ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് പരുക്കേറ്റ യുവതി...

പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം; 11കാരനെ പീഡിപ്പിച്ച കേസിൽ 60കാരന് 30വർഷം കഠിനതടവ്

പാ​റ​ശ്ശാ​ല: 11 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നത്തിനിരയാക്കിയ കേ​സി​ൽ 60കാ​ര​ന്​ 30...

സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ജാമ്യത്തിലിറിങ്ങിയ ഉടൻ തനിക്കെതിരെ സാക്ഷി പറഞ്ഞ അയൽവാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ...

പുതിയ 4 ഇനം പക്ഷികൾ; പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷി സർവേ പൂർത്തിയായി

ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ...

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

Related Articles

Popular Categories

spot_imgspot_img