web analytics

ആദ്യ ഭാര്യ അനുവാദം നൽകി രണ്ടാമതൊരാളെ കൂടി വിവാഹം കഴിച്ചു; പിന്നീട് രണ്ടു ഭാര്യമാരും ചേർന്ന് മൂന്നാമതൊരാളെ കൂടി കണ്ടെത്തി; ഇപ്പോൾ സഗേനി പാണ്ഡണ്ണ ജീവിക്കുന്നത് 3 ഭാര്യമാർക്കൊപ്പം

രണ്ടു ഭാര്യമാരുടെയും സമ്മതത്തോടെ മൂന്നാമതും വിവാഹം കഴിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആന്ധ്രാ സ്വ​ദേശിയായ സഗേനി പാണ്ഡണ്ണ എന്ന യുവാവിന്റെ മൂന്നാം വിവാ​ഹമാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.The young man who got married for the third time with the consent of both his wives is now the star of social media

ആദ്യത്തെ രണ്ട് ഭാര്യമാരുടെ സമ്മതത്തോടെയും ആശംസയോടെയുമാണ് മൂന്നാം വിവാഹം നടന്നത്. സ​ഗേനിയുടെ മൂന്നാമത്തെ വിവാഹത്തിന്റെ ബോർഡ് വച്ചിരിക്കുന്നതിൽ ആശംസ അർപ്പിച്ചുകൊണ്ട് ആദ്യത്തെ രണ്ട് ഭാര്യമാരുടെയും ചിത്രങ്ങൾ കാണാം.

ആന്ധ്രാപ്രദേശിലെ അല്ലുരി സീതാരാമ രാജു ജില്ലയിലെ ഗുല്ലേലു ഗ്രാമത്തിൽ താമസിക്കുന്നയാളാണ് സഗേനി പാണ്ഡണ്ണ. തൻ്റെ ആദ്യ ഭാര്യ പാർവതമ്മയെ 2000 -ത്തിലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നാൽ, ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെ, പാർവതമ്മയുടെ സമ്മതത്തോടെ 2007 -ൽ അപ്പളമ്മയെ വിവാഹം കഴിച്ചു.

ഒരു കുട്ടി കൂടി വേണം എന്ന് തോന്നിയപ്പോൾ സ​ഗേനിയോട് രണ്ടാമത്തെ ഭാര്യയാണത്രെ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ പറയുന്നത്. അങ്ങനെ, കില്ലംകോട്ട ഗ്രാമത്തിലെ ബന്ധവീഥിയിൽ നിന്നുള്ള ലക്ഷ്മി എന്ന ലാവ്യയെ വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് സാ​ഗേനി പറഞ്ഞു.

പാർവതമ്മയും അപ്പളമ്മയും അതിന് സമ്മതം അറിയിക്കുകയും ചെയ്തു. സമ്മതമറിയിച്ചതുകൊണ്ട് തീർന്നില്ല, ലാവ്യയുടെ വീട്ടിൽ പോയി തങ്ങളുടെ ഭർത്താവിന് വേണ്ടി ആ ബന്ധം പറഞ്ഞുറപ്പിക്കുകയും ചെയ്തു.

ജൂൺ 25 -ന് രണ്ട് വീട്ടുകാരുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതോടെ ഇത് നാട്ടിൽ വലിയ ചർച്ചയായി. അതോടെ, ഇവർ ആർക്കും അധികമറിയാത്ത മറ്റൊരു പ്രദേശത്തേക്ക് താമസം മാറി.

ഒരാൾക്ക് ആദ്യഭാര്യ ഉണ്ടായിരിക്കെ തന്നെ രണ്ടും മൂന്നും വിവാഹം കഴിക്കാമോ എന്ന കാര്യവും ചർച്ചയായി. സാ​ഗേനിയുടെ ​ഗോത്രത്തിൽ അത് സാധ്യമാണ് എന്ന് പറഞ്ഞവരുണ്ട്. മറ്റ് രണ്ട് ഭാര്യമാർക്കും പ്രശ്നമില്ലാത്തിടത്തോളം കാലം അവർ നന്നായി ജീവിക്കട്ടെ നാട്ടുകാർക്കെന്താ എന്ന് ചോദിച്ചവരും ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

തിരുവനന്തപുരം വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി തിരുവനന്തപുരം:...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img