web analytics

സ്ത്രീയെന്ന വ്യാജേനെ ചാറ്റ് ചെയ്തത് പോലീസുകാരൻ; ചാറ്റിംഗ് ഹരം കൊള്ളിച്ചപ്പോൾ നേരിട്ട് കാണാൻ പൂതി; വന്നു വീണത് പോലീസിൻ്റെ വലയിൽ; ഒളിവിലിരുന്ന കൊടും ക്രിമിനലിനെ കുടുക്കിയത് ഇങ്ങനെ

ന്യൂഡല്‍ഹി: കേസ് തെളിയിക്കാൻ പോലീസ് എന്ത് മാർഗവും സ്വീകരിക്കാറുണ്ട്. സ്ത്രീയുടെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി മുങ്ങിനടന്ന മോഷ്ടാവിനെ കുടുക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്.Delhi Police has trapped a thief who created a social media account in the name of a woman.

നിരവധി കേസുകളില്‍ പ്രതിയായ 45കാരന്‍ ബണ്ടിയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ ഓംപ്രകാശ് ദാകര്‍ ബണ്ടിയെ പിടികൂടാന്‍ പുതിയ പദ്ധതി അന്വേഷണ സംഘത്തിന് മുന്നില്‍ വെച്ചത്.

ഓംപ്രകാശ് ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും ബണ്ടിയുമായി ചാറ്റിങ് ആരംഭിക്കുകയുമായിരുന്നു.

തുടര്‍ന്ന് നേരില്‍ കാണാന്‍ പഞ്ചാബി ബാഗ് മെട്രോ സ്‌റ്റേഷനില്‍ എത്തണമെന്ന് ഇവര്‍ ബണ്ടിയോട് ആവശ്യപ്പെട്ടു. ജൂലൈ ഏഴിനാണ് കൂടിക്കാഴ്ച തീരുമാനിച്ചത്. മെട്രോ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിയെ സ്ഥലത്ത് കാത്തിരുന്ന അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

ഇയാളുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളും പിടിച്ചുപറി കേസുകളുമുണ്ട്.

തിലക് നഗറില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍, 2013 ജൂണില്‍ ബണ്ടിയെ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബണ്ടി ഒളിവില്‍ പോയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ മനോജ് കുമാര്‍ മീന പറഞ്ഞു.

ബണ്ടിയെ കണ്ടെത്താന്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അടിക്കടി താമസവും ഫോണ്‍ നമ്പറുകളും മാറുന്നത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയും ചെയ്തു.

ഇതിനിടെയാണ് ബണ്ടി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ബണ്ടി ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും അന്വേഷണ സംഘം കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

Related Articles

Popular Categories

spot_imgspot_img