web analytics

വിറപ്പിച്ചു, പിന്നെ കീഴടങ്ങി; യു.എസ്.എ ഉയർത്തിയ വെല്ലുവിളി ഏഴുവിക്കറ്റിന് മറികടന്ന് ഇന്ത്യ സൂപ്പർ എട്ടിൽ; മുന്നിൽ നിന്ന് നയിച്ച് സൂര്യകുമാർ

`

ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ യു.എസ്.എ ഉയർത്തിയ വെല്ലുവിളി ഏഴുവിക്കറ്റിന് മറികടന്ന് ഇന്ത്യ സൂപ്പർ എട്ടിലേക്ക്. യു.എസ്.എ ഉയർത്തിയ 110 റൺസ് പിന്തുടർന്ന ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.(India overcomes the challenge of USA by seven wickets in the Super Eight)

സൂര്യകുമാർ യാദവ് ( 49 പന്തിൽ 50) മുന്നിൽ നിന്നും നയിച്ചു. ശിവം ദുബെയും ( 35 പന്തിൽ 31) റിഷഭ് പന്തും (20 പന്തിൽ 18) സൂര്യകുമാറിന് മികച്ച പിന്തുണനൽകി. ആദ്യം ബാറ്റുചെയ്ത യു.എസ്.എയെ നാലോവറിൽ 9 റൺസിന് നാലുവിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് തകർത്തത്. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ അർഷ്ദീപ് വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ 14 റൺസിന് രണ്ടുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് സ്കോർ ഒന്നിൽ നിൽക്കെ റൺസൊന്നുമെടുക്കാത്ത വിരാട് കോഹ്‍ലികൂടാരം കയറി. 3 റൺസുമായി രോഹിത് ശർമയും തിരിച്ചുനടന്നതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഋഷഭ് പന്തിനെയും ശിവം ദുബെയെയും കൂട്ടുപിടിച്ച് സൂര്യകുമാർ ഇന്ത്യയെ വിജയതീരമണച്ചു.

ഫീൽഡിങ്ങിലെ പിഴവുകളും ഓവറുകൾക്കിടയിൽ ഒരു മിനിറ്റിലധികം സമയത്തിന്റെ ഇടവേള മൂന്നുതവണ ആവർത്തിച്ചതിനാൽ ചുമത്തിയ 5 റൺസ് പെനൽറ്റിയും യു.എസ്.എക്ക് വിനയായി. പോയ മത്സരങ്ങളിലെ ടീമിൽനിന്നും യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യ കളിക്കിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

സെമി പോരാട്ടം കടുക്കുന്നു; സിംബാബ്‌വെക്കെതിരെ ഇന്ത്യക്കിന്ന് നിർണായക അങ്കം; സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?

സെമി പോരാട്ടം കടുക്കുന്നു; സിംബാബ്‌വെക്കെതിരെ ഇന്ത്യക്കിന്ന് നിർണായക അങ്കം; സഞ്ജു പ്ലേയിംഗ്...

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി അറേബ്യയിൽ നിരോധനം

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി...

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിൽ

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ ക്രേസ്

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ...

Related Articles

Popular Categories

spot_imgspot_img