web analytics

അയോധ്യ കാണാൻ താല്പര്യം കുറഞ്ഞു, യാത്രക്കാരില്ല; ആറ് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള സർവീസ് റദ്ദാക്കി സ്‌പൈസ്ജെറ്റ്

ഹൈദരാബാദ്: രാജ്യത്തെ ആറ് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ്‌ജെറ്റ്. ചെന്നൈ, ബെംഗളൂരു, ജയ്പൂർ, പട്‌ന, ദർഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസ് ആണ് റദ്ദാക്കിയത്. ഫെബ്രുവരി മുതൽ എട്ട് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു.(Spicejet discontinues ayodhya flights from 6 places)

നിലവിൽ അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സർവീസുള്ളത്. ഹൈദരാബാദിൽനിന്നുള്ള സർവീസാണ് അവസാനം നിർത്തിവെച്ചത്. സ്‌പൈസ്‌ജെറ്റിന്റെ എയർബസ് എ320 ആണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ജൂൺ ഒന്ന് മുതലാണ് സർവീസ് നിർത്തിവച്ചത്. യാത്രക്കാർ വൻതോതിൽ കുറഞ്ഞതോടെയാണ് സർവീസുകൾ നിർത്തിവെക്കാൻ കമ്പനി തീരുമാനമെടുത്തത്.

”സാധാരണയായി ടിക്കറ്റ് വിൽപ്പന കുറയുമ്പോഴാണ് ഒരു എയർലൈൻസ് സർവീസ് നിർത്തിവെക്കുന്നത്. തുടക്കത്തിൽ അയോധ്യ കാണാൻ ആളുകൾ വലിയ താൽപ്പര്യം കാണിച്ചിരുന്നെങ്കിലും ക്രമേണ അത് കുറഞ്ഞു”-വിമാനക്കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദിൽനിന്ന് അയോധ്യയിലേക്ക് വിമാനസർവീസ് ആരംഭിച്ചത്. നിലവിൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഡൽഹി വഴിയാണ് റൂട്ട് കാണിക്കുന്നത്.

Read Also: ഓണ സമ്മാനമായി വിഴിഞ്ഞം തുറമുഖം; ട്രയൽ റണ്ണിന് ഒരുങ്ങുന്നു

Read Also: ഇനി ആന്ധ്രയെ നായിഡു നയിക്കും; മോദിയും അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു

Read Also: കോട്ടയം പാലായിൽ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചുകയറി: ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ഇന്ത്യൻ റെയിൽവേയുടെ ‘ക്രൗഡ് പുള്ളേഴ്സ്’ കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്!

ഇന്ത്യൻ റെയിൽവേയുടെ 'ക്രൗഡ് പുള്ളേഴ്സ്' കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്! തിരുവനന്തപുരം:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി കോഴിക്കോട്:...

ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി വേണ്ടെന്ന് ചൈന

ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി...

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ്

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ് മലയാള സിനിമയിലെ...

Related Articles

Popular Categories

spot_imgspot_img