web analytics

എല്‍ഡിഎഫിലേക്ക് വലിഞ്ഞ് കയറിവന്നവരല്ല ആര്‍ജെഡി; ഈ അവഗണന മാറ്റി അര്‍ഹമായ അംഗീകാരം നല്‍കണം; സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയുടെ രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. ഇത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച പോലും ഉണ്ടായില്ല.

എല്‍ഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആര്‍ജെഡിയെന്നും ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു. കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പം, എന്നിട്ടും ഇടതുമുന്നണി നേതൃത്വത്തിന് അത് ഒരു പ്രശ്‌നമല്ലെന്നു ശ്രേയാംസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിടത്ത് പോലും ആരും തങ്ങളുടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പരാതി പറഞ്ഞിട്ടില്ല.

പാര്‍ട്ടി സഖാക്കള്‍ അവരുടെ കൈയില്‍ നിന്ന് പണം ചെലവഴിച്ചാണ് തെരഞ്ഞടുപ്പ് പ്രവര്‍ത്തനം നടത്തിയത്. ആരോടും സഹായം ചോദിച്ചിട്ടില്ല. അവര്‍ക്ക് നിരാശതന്നെയാണ് ഇപ്പോഴും പ്രതിഫലമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

തുടക്കം മുതല്‍ ആവശ്യപ്പെട്ടതാണ് പക്ഷെ മന്ത്രി സ്ഥാനത്തിന് അര്‍ഹതപ്പെട്ട ഞങ്ങളെ പരിഗണിച്ചില്ല. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. എന്തിന്റെ പേരിലാണ് തങ്ങളെ മാറ്റിനിര്‍ത്തുന്നതെന്ന് മനസിലായില്ല.

ഇതില്‍ പാര്‍ട്ടി അണികളില്‍ കടുത്ത അതൃപ്തിയുണ്ട്. ജെഡിഎസിന് എഴുപതോളം സ്ഥാനങ്ങള്‍ കിട്ടി. തങ്ങള്‍ക്ക് ലഭിച്ചത് ആറോ എഴോ സ്ഥാനങ്ങള്‍ മാത്രം. ത്രിതല പഞ്ചായത്തിലും വേണ്ടരീതിയില്‍ പരിഗണന ലഭിച്ചിട്ടില്ല.

ഈ അവഗണന മാറ്റി അര്‍ഹമായ അംഗീകാരം നല്‍കണം. പലതവണ കത്തുനല്‍കി. രണ്ടുതവണ ഉഭയകക്ഷി ചര്‍ച്ച നടത്തി. എന്നിട്ടുപോലും പരിഗണന ലഭിച്ചില്ല. സാധാരണ അണികളോട് പറയാന്‍ ഞങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Related Articles

Popular Categories

spot_imgspot_img