web analytics

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ഭാഗമെന്ന് സംശയം; തിരച്ചില്‍ ആരംഭിച്ച് സൈന്യം

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കത്വയിലെ ഗ്രാമപ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ട് ഭീകരര്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കത്വ ജില്ലയിലെ ഹിരാനഗർ മേഖലയിലെ സൈദ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. വെടിയുതിര്‍ത്തതിന് ശേഷം ഭീകരര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടതായാണ് വിവരം. (Militant killed in security forces operation after terrorist attack in J&K’s Kathua)

സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. കൂറ്റ പഞ്ചായത്ത് മേഖലയിലാണ് വെടിവയ്പ് നടന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ഭാഗമായാണ് വെടിയുതിര്‍ത്തതെന്നും കരുതുന്നു.

വെടിയുതിര്‍ത്ത സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. വിവരമറിഞ്ഞ ഉടന്‍ തന്നെ സൈന്യവും പൊലീസും സ്ഥലത്തെത്തി. വനമേഖല കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസ്, രജൗരി ജില്ലയുടെ അതിർത്തിയായ റിയാസി ജില്ലയിലെ പൗനി പ്രദേശത്തെത്തിയപ്പോഴായിരുന്നു ആക്രമണം.

ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ആക്രമണത്തെ അപലപിക്കുകയും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

“റിയാസിയിൽ ഒരു ബസിനുനേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എൻ്റെ അനുശോചനം. ഭീകരരെ വേട്ടയാടാൻ ഞങ്ങളുടെ സുരക്ഷാ സേനയും ജെകെപിയും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്,” – മനോജ് സിൻഹ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Read More: ‘മോദി കാ പരിവാര്‍’ എന്ന ടാഗ് ലൈന്‍ ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി

Read More: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഇതൊക്കെ; തിരുത്താം

Read More: പഠനം ഇനിയത്ര എളുപ്പമാകില്ല…! സർക്കാർ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

Related Articles

Popular Categories

spot_imgspot_img