web analytics

സവാള വില ഉയരങ്ങളിലേക്ക്; ഇങ്ങനെ കരയിപ്പിക്കല്ലേ

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴ് ദിവസം കൊണ്ട് വില 40 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.After a hiatus, onion prices are rising again in the state

കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണ് വില കൂടാന്‍ കാരണം.

തമിഴ്‌നാട്, കര്‍ണാടകയില്‍ നിന്നാണ് കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. മഴ കാരണം കൃഷി നശിച്ചതാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞത്.

വലിയ പെരുന്നാള്‍ (ബക്രീദ്) പ്രമാണിച്ച് ആവശ്യകത കൂടിയതും വിപണി ലഭ്യത കുറഞ്ഞതും കാരണം സവാള വിലയില്‍ വന്‍ വര്‍ധനവ്. സവാളയുടെ വില നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് കര്‍ഷകര്‍ കൂടുതല്‍ സ്റ്റോക്ക് സൂക്ഷിക്കുന്നതും വില വര്‍ധനവിന് കാരണമായി.

ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര ചന്തയായ നാസിക്കിലെ ലസല്‍ഗാവില്‍ കഴിഞ്ഞ ദിവസം ഒരു കിലോ സവാളയുടെ വില 26 രൂപയായിരുന്നു. മേയ് 25ന് ഇവിടെ 17 രൂപയായിരുന്നു വില.

മേല്‍ത്തരം സവാളയ്ക്ക് കിലോയ്ക്ക് 30 രൂപ വരെയായി. അടുത്ത ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ മുതല്‍ വിപണിയിലെത്തേണ്ട സവാള, വില കൂടുമെന്ന പ്രതീക്ഷയില്‍, കര്‍ഷകരും ഇടനിലക്കാരും കൂടുതലായി സ്റ്റോക്ക് ചെയ്യുന്നുണ്ട്.

40 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ കയറ്റുമതിയിലും കാര്യമായ ഇടിവ് നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും കര്‍ഷകരിലുണ്ട്.

ഈ മാസം 17ന് വലിയ പെരുന്നാള്‍ പ്രമാണിച്ച് വിപണിയില്‍ സവാളയ്ക്ക് ആവശ്യകതയും ഏറിയിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സവാളയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡെന്നും കര്‍ഷകര്‍ പറയുന്നു.

ബി.ജെ.പിയെ കരയിച്ച സവാള
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായത് സവാള കര്‍ഷകരുടെ രോഷമായിരുന്നു.

രാജ്യത്ത് വിലക്കയറ്റം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ സവാള കൃഷി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് നാസിക്ക്.

കേന്ദ്രസഹമന്ത്രി ഭാരതി പവാറിനെ ദിണ്ടോറിയിലും മുന്നണി സ്ഥാനാര്‍ത്ഥി ഹേമന്ത് ഗോഡ്‌സേയെ നാസിക്കിലും കര്‍ഷകര്‍ പരാജയപ്പെടുത്തി. ഏതാണ്ട് 11 സീറ്റുകളില്‍ കര്‍ഷകരുടെ വോട്ടുകള്‍ നിര്‍ണായകമായി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

വെയിലത്തുനിന്ന് എസിയിലേക്ക് ഓടി കയറുന്നവരാണോ? ആരോഗ്യവിദഗ്ധരുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്…!

വെയിലത്തുനിന്ന് എസിയിലേക്ക് കയറുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം അതിതീവ്രമായ ഉഷ്ണതരംഗത്തിലൂടെ നാം കടന്നുപോകുമ്പോൾ, എയർ...

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

ആരോഗ്യവും സാമ്പത്തിക നേട്ടവും; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെഇന്നത്തെ നക്ഷത്രഫലത്തിൽ ചില രാശികൾക്ക്...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

Related Articles

Popular Categories

spot_imgspot_img