ദക്ഷിണാഫ്രിക്കന്‍ നഗരത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ട വ്യത്യസ്തവും അപൂർവ്വവുമായ ഒരു രൂപത്തെ സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ് ടൌണിന് മുകളില്‍ ആണ്ഒരു മേഘരൂപം പ്രത്യക്ഷപ്പെട്ടത്. മേഘത്തിന്‍റെ രൂപം പക്ഷേ ആളുകളില്‍ ഏറെ കൌതുകമുണർത്തി. സാധാരണ കാണാറുള്ള മേഘരൂപങ്ങളിൽ നിന്നും വ്യത്യസ്തമായി ചുവപ്പും ചാരനിറവും കലര്‍ന്നതായിരുന്നു മേഘത്തിന്‍റെ നിറം. വിചിത്ര മേഘത്തിന്‍റെ വീഡിയോകള്‍ വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നാച്വർ ഈസ് അമേസിങ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. പെടിനിറഞ്ഞ മേഘത്തില്‍ സൂര്യന്‍ പ്രതിഫലിച്ചപ്പോഴാണ് അതിന് ചുവന്ന നിറം ലഭിച്ചത്. അതേസമയം വിപരീത ദിശയിലെ ശക്തി കുറഞ്ഞ കാറ്റ് മേഘത്തിന്‍റെ മുന്‍ഭാഗത്തെ രൂപം ഓവല്‍ രൂപത്തിലാക്കി. ഒപ്പം അതിന്‍റെ മുന്‍ഭാഗത്ത് വൃത്താകൃതിയിലുള്ളഭാഗം താഴേക്ക് തള്ളിവന്നു. ഇത് മേഘത്തിന് മറ്റൊരു രൂപം നല്‍ക്കുകയായിരുന്നു. വ്യത്യസ്ത പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also: ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; അബ്‌ദുൾ റഹീമിന്റെ മോചനം ഉടൻ; 34 കോടി രൂപയുടെ ചെക്ക് കൈമാറി