web analytics

133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ, വൻ നാശനഷ്ടം

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വൻ നാശനഷ്ടം. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ പെയ്തത്. ഒരുമാസത്തെ മഴയാണ് ഒറ്റദിവസം കൊണ്ട് പെയ്തത് എന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. 133 വർഷത്തിന് ശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും മഴ ലഭിക്കുന്നത്.

1891 ജൂൺ 16 ന് 101.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റെക്കോർഡെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ആ റെക്കോർഡാണ് ഞായറാഴ്ച തിരുത്തിയത്. ജൂൺ മാസത്തിൽ ബെംഗളൂരുവിൽ ലഭിക്കേണ്ട ശരാശരി മഴ 110.3 മില്ലിമീറ്ററാണ്. എന്നാൽ ഇതിനോടകം തന്നെ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഐഎംഡിയുടെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹംപി നഗറിലാണ് ബെംഗളൂരുവിലെ ഏറ്റവും കൂടുതൽ മഴ പെയ്തത്(110.50 മില്ലിമീറ്റർ മഴ), മാരുതി മന്ദിര വാർഡ് (89.50 മില്ലിമീറ്റർ), വിദ്യാപീഠം (88.50 മില്ലിമീറ്റർ), കോട്ടൺപേട്ട് (87.50 മില്ലിമീറ്റർ) എന്നിവയാണ് കൂടുതൽ മഴ ലഭിച്ച മറ്റ് സ്ഥലങ്ങൾ. അടുത്ത കുറച്ച് ദിവസങ്ങളിൽ ബെംഗളൂരുവിൽ മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയും നഗരത്തിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.

അതേസമയം കനത്തമഴയിൽ വൻ നാശനഷ്ടമാണ് ബെംഗളൂരുവിലുണ്ടായത്. ട്രാക്കിൽ മരം മുറിഞ്ഞ് വീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴരയോടെ എം.ജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം വീണത്. മഴയെത്തുടർന്ന് നഗരത്തിലുടനീളം വെള്ളക്കെട്ടും ഗതാഗതതടസ്സവും രൂക്ഷമാണ്.

 

Read Also: തരം മാറ്റാൻ പറഞ്ഞപ്പോൾ തനിനിറം കാട്ടി താലൂക്ക് സർവേയർ; ചോദിച്ചത് 50,000; ഒടുവിൽ നാല്പത്തിനായിരത്തിൽ ഒതുക്കി; കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ പിടിയിൽ

Read Also: ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടേ?, കൊച്ചിയിലെ കാനയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Read Also: ടിക്കറ്റ് എടുത്ത് യാത്ര ചെയ്തില്ലേൽ നഷ്ടം യാത്രക്കാർക്ക് മാത്രം; നാലു വർഷം കൊണ്ട് റെയിൽവേയ്ക്ക് വൻ ലാഭം, ക്യാൻസൽ ചെയ്ത വകയിൽ കിട്ടിയത് 6112 കോടി

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img