മൂക്ക് കൊണ്ട് ‘ക്ഷ, ണ്ണ, ക്ക, ങ്ക’ അല്ല A to Z, ടൈപ്പ് ചെയ്യും; അതും 25 സെക്കൻ്റിൽ; ഇത് ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ

രണ്ട് കൈ കൊണ്ട് തന്നെ കീബോർഡിൽ വേഗതയോടെ ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ തെറ്റ് സംഭവിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇവിടെ അതിൽ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയം കൊണ്ട് മൂക്ക് ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്ത് ലോക് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു യുവാവ്.

മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് സ്വന്തം റെക്കോർഡ് മൂന്നാം തവണയും തിരുത്തി 44 കാരനായ ഇന്ത്യക്കാരൻ. ​25.66 സെക്കന്റുകളാണ് മൂന്നാം തവണ അദ്ദേഹം അക്ഷരങ്ങൾ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാനെടുത്ത സമയം. 2023ലാണ് വിനോദ് കുമാർ ചൗധരി ആദ്യമായി മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് ​ഗിന്നസ് റെക്കോർഡ് നേടുന്നത്. 27.80 സെക്കന്റുകളാണ് അന്ന് അദ്ദേഹം എടുത്ത സമയം. അതേ വർഷം തന്നെ 26.73 സെക്കന്റുകൾ കൊണ്ട് സ്വന്തം റെക്കോർഡ് അദ്ദേഹം തിരുത്തിയിരുന്നു.മൂക്ക് ഉപയോഗിച്ച്‌ ടൈപ്പ് ചെയ്തത് ചിലപ്പോഴൊക്കെ തലകറക്കം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ ജീവിതത്തിൽ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ ആ അഭിനിവേശം നിലനിർത്തണമെന്ന് താൻ വിശ്വസിക്കുന്നു എന്നും വിനോദ് കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് അക്ഷരമാലയായിരുന്നു ടൈപ്പ് ചെയ്യാൻ നിർദേശിച്ചിരുന്നത്. ഓരോ അക്ഷരങ്ങൾക്കിടയിലും സ്പേസ് ഇടാനും പ്രത്യേക നിർദേശമുണ്ടായിരുന്നു. ‍’ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ’ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മൂക്ക് കൊണ്ട് മാത്രമല്ല. ഏറ്റവും കുറഞ്ഞ സമയത്തില്‍ അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്തതിലും (5.36 സെക്കന്‍റ്) കൈകൾ പിന്നിലേക്ക് കെട്ടി അക്ഷരമാല ഏറ്റവും കുറഞ്ഞ സമയം (6.78 സെക്കന്റ്) ടൈപ്പ് ചെയ്‌ത റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

ടൈപ്പിങ് ആണ് താന്‍റെ ജോലി. അതുകൊണ്ടാണ് അതിൽ റെക്കോർഡ് നേടണമെന്ന് തീരുമാനിച്ചതെന്നും വിനോദ് കുമാർ പറയുന്നു. മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാൻ ദിവസവും മണിക്കൂറുകളുടെ പരിശീലനം ആവശ്യമായിരുന്നു. പലപ്പോഴും തലകറക്കം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിശ്ചയദാർഢ്യമാണ് തനിക്ക് റെക്കോർഡ് നേടാൻ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. ദിവസവുമുള്ള യോ​ഗ പരിശീലനവും തനിക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

https://x.com/GWR/status/1796098626323632620

 

Read Also:കിണി കിണിം മുഴക്കി പാഞ്ഞിരുന്ന സൈക്കിള്‍… ഓർമയില്ലെ ആ സൈക്കിൾ കാലം… കാലമിനിയുമുരുളും മാറ്റങ്ങളുമായി, നാളെ ലോക സൈക്കിൾ ദിനം

spot_imgspot_img
spot_imgspot_img

Latest news

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

Other news

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും തൊടുപുഴ: വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി...

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

റബ്ബർ വില പൊട്ടി; ചൈന തന്ന പണിയോ ?

റബ്ബർ വില പൊട്ടി; ചൈന തന്ന പണിയോ ? പ്രതികൂല കാലാവസ്ഥയും കനത്തമഴയും...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

Related Articles

Popular Categories

spot_imgspot_img