web analytics

എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ എത്തി; വീട്ടിൽക്കയറി അതിക്രമം കാട്ടിയ പോലീസുകാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശിപാർശ

ചെന്നൈ: വീട്ടിൽക്കയറിയ പോലീസുകാർ സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്ത് മനുഷ്യാവകാശ കമ്മീഷൻ. എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ എത്തിയ പൊലീസുകാരിൽ നിന്ന് തുക പിരിച്ചെടുത്തു നൽകാനാണ് തമിഴ്നാട് സർക്കാരിന് നൽകിയിട്ടുള്ള നിർദേശം. 2013 ജൂലായ് 11-നാണ് കേസിനാസ്പദമായ സംഭവം. നാല് പൊലീസുകാർ പുലർച്ചെ അഞ്ചോടെ മതിൽ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കടന്നു. അന്ന് നെതർലൻഡ്‌സിൽ ശാസ്ത്രജ്ഞനായി ജോലിചെയ്യുകയായിരുന്നു വാസുകിയുടെ ഭർത്താവ് രാജഗോപാൽ.

പൊലീസ് ഒഴിഞ്ഞുമാറിയ കേസിൽ 11 വർഷത്തിനുശേഷമാണ് മനുഷ്യാവകാശ കമ്മീഷനിൽനിന്ന് വാസുകിക്ക് നീതി ലഭിക്കുന്നത്. കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് തുക പിരിച്ചെടുത്തു നൽകാനാണ് തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയത്. സംഭവ സമയത്ത് സബ് ഇൻസ്‌പെക്ടർമാരായിരുന്ന എസ് രാജശേഖരൻ, എസ് ഇസ്മയിൽ എന്നിവരിൽനിന്ന് 50,000 രൂപ വീതവും ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന പത്മനാഭൻ, എൽ ഉമാശങ്കർ എന്നിവരിൽ നിന്ന് 25,000 രൂപ വീതവും തിരിച്ചുപിടിച്ച് വാസുകിക്ക് നഷ്ടപരിഹാരമായി നൽകാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി കണ്ണദാസൻ ശുപാർശ ചെയ്തത്. അഞ്ചാം പ്രതിയാക്കിയിരുന്ന റിട്ട. ഡിഎസ്പി ധർമലിംഗത്തിന്റെ പേരിലുണ്ടായിരുന്ന പരാതി തള്ളി.

ചെന്നൈ ബസന്റ് നഗറിൽ താമസിക്കുന്ന വാസുകിയാണ് പരാതി നൽകിയത്. സ്വത്തുകേസിൽ രാജഗോപാലിനെ ചോദ്യംചെയ്യാനാണെന്നു പറഞ്ഞാണ് പൊലീസുകാർ എത്തിയത്. വീട്ടിൽ കയറിയ പൊലീസുകാർ വാസുകിയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും മർദിക്കുകയായിരുന്നു.

 

Read Also: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ; കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ സംവിധാനം മറ്റു ഡിപ്പോകളിലേക്കും

 

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img