web analytics

ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ?; മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് മൂന്നു രീതിയിൽ കണക്കെടുപ്പ് തുടങ്ങി

കേരളത്തിലെ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്. ഈ മാസം 25 വരെയാണ് സർവ്വെ. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കാറുണ്ട് എന്നതിനാലാണ് ഒരേ ദിവസം കണക്കെടുക്കാൻ കേരളം, കർണാടക, തമിഴ്നാട് വനം വകുപ്പുകൾ ഒരുമിച്ചു തീരുമാനമെടുത്തത്. വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച സംസ്ഥാനാന്തര കോ–ഓർഡിനേഷൻ കമ്മറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ നടക്കുന്നത്.

മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് മെത്തേഡിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് ജൂലൈ 9ന് സമര്‍പ്പിക്കും.

2023 ലെ കണക്കെടുപ്പില്‍ (ബ്ലോക്ക് കൗണ്ട്) കേരളത്തില്‍ 1920 ആനകള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനം വകുപ്പ് ഉദ്യോഗസ്ഥരാണ് 2023 ലെ കണക്കെടുപ്പില്‍ പങ്കാളികളായത്. ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പരിശീലനം നൽകിയിരുന്നു.

 

Read More: വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നുണ്ടോ?; ഈ നമ്പരില്‍ ബന്ധപ്പെടുക, നിർദ്ദേശവുമായി കെഎസ്ഇബി

Read More: സന്ദർശക വിസയിൽ വരുന്നവർക്ക് തിരിച്ചടി; യാത്ര ചെയ്യുന്നവർ ഇനിമുതൽ റിട്ടേൺ ടിക്കറ്റും എടുക്കണം, നിർദേശവുമായി വിമാനക്കമ്പനി

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

Related Articles

Popular Categories

spot_imgspot_img