web analytics

മൂന്നാറിൽ വീണ്ടും കടുവ ഭീതി; മേയാൻ വിട്ട രണ്ട് പശുക്കളെ കൊന്നു

മൂന്നാർ: മൂന്നാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പെരിയവരെ ലോവർ ഡിവിഷനിലാണ് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളെയാണ് കൊന്നത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായും നാട്ടുകാർ പറഞ്ഞു.

അതേസമയം, കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ് പൊലീസ് വിലയിരുത്തല്‍. സാധാരണ കമ്പി കൊണ്ടല്ല വേലി നിർമിച്ചത്, ഏറെ പരിശ്രമിച്ചിട്ടും പുലിക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

Read Also: വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നുണ്ടോ?; ഈ നമ്പരില്‍ ബന്ധപ്പെടുക, നിർദ്ദേശവുമായി കെഎസ്ഇബി

Read Also: സന്ദർശക വിസയിൽ വരുന്നവർക്ക് തിരിച്ചടി; യാത്ര ചെയ്യുന്നവർ ഇനിമുതൽ റിട്ടേൺ ടിക്കറ്റും എടുക്കണം, നിർദേശവുമായി വിമാനക്കമ്പനി

Read Also: ഒരൊറ്റ ദിവസം, കേരളതീരത്ത് നിന്നും കണ്ടെത്തിയത് 468 തരം മത്സ്യങ്ങൾ ! സമ്പന്നമാണ് കേരളത്തിന്റെ സമുദ്ര തീരങ്ങൾ:

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img