web analytics

ഉഷ്ണാഘാതത്തിന് എന്ത് സെലിബ്രിറ്റി; ഐ.പിഎൽ കാണാനിറങ്ങിയ കിംഗ് ഖാൻ ആശുപത്രിയിൽ

ഉഷ്ണാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ആദ്യ പ്ലേഓഫ് മത്സരം കാണാനായി താരം അഹമ്മദാബാദില്‍ എത്തിയിരുന്നു.

മത്സരത്തിനിടെ നിര്‍ജ്ജലീകരണം സംഭവിച്ചെുന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ആശുപത്രിക്ക് ചുറ്റും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ജൂഹി ചൗള നടനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവന ഉടന്‍ ഉണ്ടാകും. അഹമ്മദാബാദ് ഉള്‍പ്പടെയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗറില്‍ താപനില 45 ഡിഗ്രിക്ക് അടുത്താണ്. ഇതിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Read More: ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

Read More: അറോറ ഒരു വർഷം ശമ്പളമായി വാങ്ങുന്നത് 1,250 കോടി; അമേരിക്കയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സി.ഇ.ഒ മാരിൽ രണ്ടാമനായി ഇന്ത്യാക്കാരൻ; പിന്തള്ളപ്പെട്ടത് സുന്ദര്‍ പിച്ചൈയും ശന്തനു നാരായണനും  ഇലോണ്‍ മസ്‌കും മാര്‍ക്ക് സക്കര്‍ബര്‍ഗും

Read More: 52 ദിവസം തീരത്ത് വറുതി; സംസ്ഥാനത്ത് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img