web analytics

അങ്കണവാടിയിൽ രംഗണ്ണന്റെ മാസ്സ് എൻട്രി; അനുവാദമില്ലാതെ കയറി ‘ആവേശം’ റീല്‍സെടുത്തു, ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്

ചെന്നൈ: ഫഹദ് ഫാസിൽ നിറഞ്ഞാടിയ ചിത്രം ‘ആവേശം’ വലിയ തരംഗമാണ് സൃഷ്ടിച്ചത്. കേരളത്തിൽ മാത്രമല്ല, പുറത്തും ഫഹദിന്റെ കഥാപാത്രമായ ‘രംഗണ്ണൻ’ ആണിപ്പോൾ താരം. സമൂഹമാധ്യമങ്ങളിലും ‘ആവേശം’ റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാൻ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

തമിഴ്‍നാട് വെല്ലൂരിലാണ് സംഭവം. ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്‍റെ മകൻ അന്ന ശരണിനെതിരെയാണ് പോലീസ് കേസെടുത്തത്. ‘ആവേശം’ സിനിമയിലെ ബാർ രംഗമാണ് അങ്കണവാടിയില്‍ കയറി ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തില്‍ വൻ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തുടർന്നാണ് അന്ന ശരണിനെതിരെ പൊലീസ് കേസെടുത്തത്. സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയതുൾപ്പെടെ മൂന്ന് വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ശരണിനെക്കൂടാതെ ഒപ്പമുണ്ടായിരുന്ന പത്ത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

Read Also: യുവതിയെകൊണ്ട് ചർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ 15 ദിവസത്തിനകം കർശന നടപടി എടുക്കാൻ നിർദേശം

Read Also: പുഷ്ബാക്ക് സീറ്റും എസിയും മാത്രമല്ല ഹൈലൈറ്റ്; ലോ ഫ്ലോർ ബസുകളുടെ പകരക്കാരൻ ഓട്ടം തുടങ്ങി; വണ്ടി നല്ല കണ്ടീഷനാണെന്ന് മന്ത്രിയുടെ റിവ്യൂ

Read Also: തട്ടിക്കൂട്ട് സിനിമകളാണെങ്കിലും തട്ടുപൊളിപ്പൻ ലാഭം; പി.വി.ആറിൽ ടിക്കറ്റു വിൽപ്പനയെ പിന്നിലാക്കി ഭക്ഷണ വ്യാപാരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img