web analytics

പുഷ്ബാക്ക് സീറ്റും എസിയും മാത്രമല്ല ഹൈലൈറ്റ്; ലോ ഫ്ലോർ ബസുകളുടെ പകരക്കാരൻ ഓട്ടം തുടങ്ങി; വണ്ടി നല്ല കണ്ടീഷനാണെന്ന് മന്ത്രിയുടെ റിവ്യൂ

തിരുവനന്തപുരം: കെഎസ്ആർടിസി നിരത്തിലിറക്കുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങി. മന്ത്രി കെബി ഗണേഷ്കുമാര്‍ തന്നെ ആണ് വണ്ടി ഓടിച്ചത്. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍ വരെ ആയിരുന്നു ട്രയൽ എടുത്തത്. പുഷ്ബാക്ക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ ഹൈലൈറ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയാണ് സര്‍വീസ്. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകൾ പ്രധാന ഡിപ്പോകളിൽ മാത്രമേ കയറൂ. 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾ മാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തു തന്നെ നൽകണം. ആദ്യഘട്ടത്തില്‍ കൊച്ചിവരെയാണ് സർവീസ്. വണ്ടി കണ്ടീഷനാണെന്ന് ട്രയല്‍ റണ്ണിന് ശേഷം മന്ത്രി പറഞ്ഞു.

നിലവിലെ വോൾവോ ലോഫ്ലോർ എസി ബസുകൾ നഗര സർവീസിനു മാത്രമായി മാറ്റും. ആദ്യഘട്ടത്തിൽ 48 ബസുകളാണ് ടാറ്റ, ലെയ്‌ലൻഡ് കമ്പനികളിൽ നിന്നു വാങ്ങുക. ആകെ 220 ബസുകൾ വാങ്ങുകയാണ് ലക്ഷ്യം വില 36–38 ലക്ഷം രൂപ വീതമാണ്. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില. കൂടുതല്‍ സൗകര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. മിനിമം ചാര്‍ജ് 43 രൂപയാണ്. എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബുക്കിങ് ഇല്ല.40 സീറ്റുള്ള ബസിൽ പിന്നിലെ നിലയിൽ ഒഴികെ പുഷ്ബാക് സീറ്റുകളാണ്. ഏതെങ്കിലും കാരണവശാൽ എസി പ്രവർത്തിച്ചില്ലെങ്കിൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. നിരക്ക് സൂപ്പർഫാസ്റ്റിനെക്കാൾ കൂടുതലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img