web analytics

ചിലർ തിരിച്ചു വരുമ്പോഴും ചരിത്രം വഴിമാറും; തലയുഗത്തിന് അന്ത്യം; ഏറുകാരും അടിക്കാരും ഒരുപോലെ തിളങ്ങി;ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പ്ലേ ഓഫിൽ

ബെം​ഗളൂരു: ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പ്ലേ ഓഫിൽ.ഐ.പി.എല്ലിൽ നിർണായക മത്സരത്തിൽ 27 റൺസിനാണ് ബെം​ഗളൂരുവിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ചെന്നൈയുടെ മറുപടി ഏഴിന് 191 റൺസിൽ അവസാനിച്ചു. തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ആക്രമിച്ചു കളിച്ചു. ഇടയ്ക്ക് മഴപെയ്തത് ബെം​ഗളൂരു ആക്രമണം അൽപ്പം മെല്ലെയാക്കി. എങ്കിലും ബാറ്റിം​ഗ് നിരയിൽ എല്ലാവരും സ്കോറുകൾ ഉയർത്തി. വിരാട് കോഹ്‌ലി 47, ഫാഫ് ഡു പ്ലെസിസ് 54, രജത് പാട്ടിദാർ 41 എന്നിങ്ങനെ സംഭാവന ചെയ്തു. കാമറൂൺ ​ഗ്രീൻ 38 റൺസുമായി പുറത്താകാതെ നിന്നു.

പിന്നീട്കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങൾക്ക് അനുകൂലമാക്കിയത്. 219 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റൺസിൽ അവസാനിക്കുകയായിരുന്നു.

ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആർസിബി ബൗളർമാർ തുടങ്ങിയത്. നായകൻ ഋതുരാജിനെ(0) ആദ്യ പന്തിൽ തന്നെ ഗ്ലെൻ മാക്‌സ്വെൽ പുറത്താക്കി. വൺഡൗണായെത്തിയ ഡൗരിൽ മിച്ചലും(4) മികച്ച പ്രകടനം പെട്ടെന്ന് മടങ്ങി. രചിൻ രവീന്ദ്ര- അജിങ്ക്യാ രഹാനെ സഖ്യമാണ് ചെന്നൈയുടെ സ്‌കോർ ബോർഡ് അൽപമെങ്കിലും ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 66 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. രഹാനെയെ(33) പുറത്താക്കി ഫെർഗ്യൂസണാണ് ഈ കൂട്ട്‌കെട്ട് പൊളിച്ചത്.

പിന്നാലെ എത്തിയ രചിനും(61) മടങ്ങി. താരത്തെ ദിനേശ് കാർത്തിക് റണ്ണൗട്ടാകുകയായിരുന്നു.
-ഒരറ്റത് വിക്കറ്റ് വീണ് പതറി കൊണ്ടിരുന്ന ചെന്നൈയെ രവീന്ദ്ര ജഡേജയും (42), മഹേന്ദ്ര സിംഗ് ധോണിയും (25) ചേർന്ന് കരകയറ്റി. കൂട്ടുക്കെട്ട് ശക്തമായതോടെ ആർ.സി.ബി ഒന്നു ഭയന്നു. അവസാന ഓവറിൽ ആദ്യ പന്തിൽ 110 മീറ്ററിന്റെ സിക്സർ പറത്തിയ ധോണിയ അടുത്ത പന്തിൽ പുറത്താക്കി യഷ് ദയാലാണ് ആർ.സി.ബിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ശിവം ദുബൈ(7), മിച്ചൽ സാന്റനർ(3) എന്നിവർ സിഎസ്‌കെ നിരയിൽ നിറം മങ്ങി.

ആർസിബിക്കായി നാല് ഓവറിൽ 42 റൺസ് വഴങ്ങി യഷ് ദയാൽ 2 വിക്കറ്റ് വീഴ്‌ത്തി. ഗ്ലെൻ മാക്‌സ്വെൽ, മുഹമ്മജ് സിറാജ്, ലോക്കീ ഫെർഗുസൻ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Read Also:അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യത; ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തി

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

Related Articles

Popular Categories

spot_imgspot_img