web analytics

50 ശതമാനമാളുകള്‍ക്കും ശ്വാസകോശ അണുബാധ; ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, നാല് പേരുടെ മരണവും; കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി.. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

635 കൗമാരക്കാരിലും 291 പ്രായപൂര്‍ത്തിയായവരിലുമാണ് ഇവർ പഠനം നടത്തിയത്. വാക്‌സിനെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. പിന്നീട് തുടര്‍ നിരീക്ഷണങ്ങള്‍ നടത്തി പഠനറിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. പഠനത്തിന് വിധേയരാക്കിയവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്.

926 പേരില്‍ 50 ശതമാനമാളുകള്‍ക്കും തുടര്‍ന്നുള്ള കാലയളവില്‍ ശ്വാസകോശ അണുബാധയുണ്ടായതായാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. പത്ത് ശതമാനമാളുകള്‍ക്ക് ചര്‍മ്മ സംബന്ധമായ രോഗങ്ങളുണ്ടായതായും പറയുന്നു. അഞ്ച് ശതമാനത്തോളമാളുകള്‍ക്ക് നാഡീ വ്യവസ്ഥയില്‍ തകരാറുകളുണ്ടായിട്ടുണ്ട്. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളും ഇവര്‍ക്കുണ്ടായെന്നും പഠനം കണ്ടെത്തി.

പഠനത്തിന് വിധേയരായ സ്ത്രീകളില്‍ 4.6 ശതമാനം പേര്‍ക്കാണ് ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2.7 ശതമാനം പേര്‍ക്ക് നേത്രവൈകല്യങ്ങളും 0.6 ശതമാനം പേര്‍ക്ക് ഹൈപ്പോതൈറോയിഡിസവുമുണ്ടായിട്ടുണ്ട്. പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്‌സിന് സ്വീകരിച്ചവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഠനത്തില്‍ നാല് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ മരണം സ്‌ട്രോക്ക് മൂലമായിരുന്നു. ഒരു മരണം സംഭവിച്ചത് കൊവിഡ് 19ന് ശേഷമുള്ള റിനോസെറിബ്രല്‍ മ്യൂകോർമൈകോസിസ് മൂലമാണ്. പഠനത്തിന് വിധേയരായ പ്രായപൂര്‍ത്തിയായവരില്‍ എല്ലാവര്‍ക്കും പ്രമേഹവും മൂന്ന് പേര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടായിരുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടത്. വിഷയത്തില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ആഗോളതലത്തില്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

 

Read Also: കോവാക്സിനും സുരക്ഷിതമല്ല ! വാക്‌സിൻ സ്വീകരിച്ചവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതായി പഠനം പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

മലക്കപ്പാറയെ നടുക്കി പുലിമട; 70-കാരിയെ വീടിന് മുന്നിൽ നിന്ന് കടിച്ചുകീറി ഭക്ഷിച്ചു

തൃശൂർ: മലക്കപ്പാറയിൽ ജനവാസ മേഖലയെ നടുക്കി വീണ്ടും വന്യമൃഗ ആക്രമണം. ഷോളയാർ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

Related Articles

Popular Categories

spot_imgspot_img