web analytics

ലേലം മൂത്തപ്പോൾ വാശിയായി, എന്തു വിലകൊടുത്തും ചക്ക വാങ്ങണമെന്ന വാശി, ഒടുവിൽ ലേലം ഉറപ്പിച്ചു; എഴുപത്തിരണ്ടായിരം രൂപക്ക്; മലയാളി കൂട്ടായ്മയുടെ ചക്ക ലേലം സൂപ്പർ ഹിറ്റ്; എല്ലാം മകൾക്ക് വേണ്ടിയെന്ന് ഷഹീർ ഇത്തികാട്

മസ്കത്ത്​: മകൾക്ക് ഒരു ചക്ക വേണം. ഒത്തുകിട്ടിയപ്പോൾ ഒരെണ്ണം ലേലം ചെയ്ത് വാങ്ങാമെന്ന് കരുതിയാണ് ഷഹീർ ഇത്തികാട് വിളി തുടങ്ങിയത്. പത്ത് റിയാൽ അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലം ആരംഭിച്ചത്. ലേലം മൂത്തപ്പോൾ വാശിയായി. എന്തു വിലകൊടുത്തും ചക്ക വാങ്ങണമെന്ന വാശി. ഒടുവിൽ ലേലം ഉറപ്പിച്ചു.

ഏകദേശം എഴുപത്തിരണ്ടായിരം രൂപക്ക്​, അതായത് 335 ഒമാനി റിയാലിനാണ് നമ്മുടെ നാടൻ വരിക്ക ചക്ക ലേലത്തിൽ പോയത്.മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇത്രയും വലിയ തുകക്ക് ചക്ക ലേലത്തിൽ പിടിച്ചതെന്ന്​ ഷഹീർ പറഞ്ഞു. വാശിയേറിയ ലേലത്തിൽ നിരവധി പേർ ആവേശപൂർവം ചക്ക സ്വന്തമാക്കാൻ പോരാടിയെങ്കിലും ഷഹീറിന് തന്നെ ചക്ക സ്വന്തമാകുകയായിരുന്നു. പരമാവധി ഇരുപതിനായിരം രൂപ അതായത് ഏകദേശം നൂറ് ഒമാനി റിയാൽ മാത്രമേ ലഭിക്കൂ എന്നാണ് സംഘാടകർ കരുതിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്​ നമ്മുടെ നടൻ ചക്ക റെക്കോർഡ് തുക സ്വന്തമാക്കി.

ഒമാനിലെ ചാവക്കാടുകാരുടെ കൂട്ടായ്‌മയായ ‘നമ്മൾ ചാവക്കാടുകാർ’ സംഘടിപ്പിച്ച കുടുംബ സംഗമമായ ‘മഹർജാൻ ചാവക്കാട്’ എന്ന പരിപാടിയിൽ നടന്ന കൂട്ട് ലേലത്തിലാണ് ഷഹീർ ഇത്തികാടാണ്‌ മകൾ നൗറീൻ ഷഹീറിന് വേണ്ടി ഇത്രയും വലിയ തുകക്ക് ചക്ക ലേലത്തിൽ പിടിച്ചത്. ഈയിടെ നാട്ടിൽനിന്നും വന്ന കൂട്ടായ്മയിലെ ഒരംഗമാണ് ചക്ക എത്തിച്ചത്. കഴിഞ്ഞ വർഷം നടന്ന ഇതേ പരിപാടിയിൽ ചക്ക ലേലത്തിൽ പോയത് ഏകദേശം ഇരുപത്തിയ്യായ്യിരം രൂപക്ക്​ ആയിരുന്നു.

 

Read Also: നൂറാം വയസ്സിലും ഫിലിപ്പിന് ഡ്രൈവിംഗ് നൂറിൽ നൂറ് മാർക്ക്, ഓടിക്കുന്നതോ പ്രീമിയർ പത്മിനി മാത്രം; കോട്ടയത്തെ കുട്ടിക്കുഞ്ചയനും പത്മിനിയും; ഇണപിരിയാത്ത സൗഹൃദത്തിന്റെ കഥ വായിക്കാം

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ സുഹൃത്തുക്കൾക്കായി എന്തും...

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

Related Articles

Popular Categories

spot_imgspot_img