web analytics

എന്തു ചെയ്തിട്ടും പച്ചപിടിക്കാത്ത പാക്കിസ്ഥാൻ, ഒടുവിൽ കഞ്ചാവ് കൃഷിക്കിറങ്ങുന്നു; ലക്ഷ്യം കയറ്റുമതി തന്നെ; ഇത്തവണയെങ്കിലും രക്ഷപ്പെടുമോ എന്തോ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാന്റെ പുത്തൻ ആശയം. വ്യാവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് കൃഷിക്ക് ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം ഉടൻ നിയമവിധേയമാക്കി കൃഷി തുടങ്ങാനാണ് പദ്ധതി. കഞ്ചാവ് കയറ്റുമതി ചെയ്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് പാകിസ്ഥാനൊരുങ്ങുന്നതെന്നാണ് വിവരം.

പാകിസ്ഥാൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഓർഡിനൻസ് പാസാക്കിയിരുന്നു. ഇത് പ്രകാരം രാജ്യം കാനബിസ് കൺട്രോൺ ആൻഡ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആർ.എ) രൂപീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലെയും രഹസ്യാന്വേഷണ ഏജൻസികളിലെയും സ്വകാര്യമേഖലയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 അംഗങ്ങളാണ് റെഗുലേറ്ററി അതോറിറ്റിയിലുള്ളത്. കഞ്ചാവ് വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവ നിയന്ത്രിക്കലാണ് ഈ അതോറിറ്റിയുടെ ചുമതല.

യു.എൻ നിയമം പ്രകാരം ഒരു രാജ്യം കഞ്ചാവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വ്യാപാരം ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കിൽ കഞ്ചാവിന്റെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്ന ഫെഡറൽ സ്ഥാപനം രാജ്യത്തിന് ഉണ്ടായിരിക്കണമെന്നാണ് നിയമം. കഞ്ചാവിന്റെ കയറ്റുമതിയും ആഭ്യന്തര വിൽപ്പനയും ഉപയോഗിച്ച് പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവർക്കും കർശനമായ പിഴ ചുമത്തും. അനധികൃതമായി കഞ്ചാവ് കൈവശം വെച്ചാൽ ഒരു കോടി രൂപ (പാകിസ്ഥാൻ രൂപ) പിഴ ഈടാക്കും. കമ്പനികൾക്ക് ഒരു കോടി മുതൽ 20 കോടി വരെയും.
കഞ്ചാവിന്റെ കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് പാകിസ്ഥാൻ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പി.സി.എസ്.ഐ.ആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കഞ്ചാവ് വ്യാപാരം പുതിയ ഊർജം നൽകിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: എന്തൊരു ക്രൂരത; അങ്കണവാടി കുട്ടിയുടെ വായിൽ ചുടുപാൽ ഒഴിച്ച് ജീവനക്കാർ, വായിലും മുഖത്തും ഗുരുതര പൊള്ളൽ, ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ സംസാര ശേഷിയില്ലാത്ത കുഞ്ഞ്

 

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img