web analytics

166 റൺസ് മറികടക്കാൻ വേണ്ടിവന്നത് വെറും 58 പന്തുകൾ ! ആരാധകരെപ്പോലും ഞെട്ടിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്; ലഖ്നൗവിനെ ഒരു ദാക്ഷിണ്യവുമില്ലാതെ തകർത്തെറിഞ്ഞു !

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതീരെ ​ഗംഭീര വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 10 വിക്കറ്റിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. സൺറൈസേഴ്സ് 9.4 ഓവറിൽ ആ ലക്‌ഷ്യം മറികടന്നു. ഹൈദരാബാദിൻ്റെ ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്തായി.

ടോസ് നേടിയ ലഖ്നൗ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ബാറ്റർമാർക്ക് അനുകൂലമായ പിച്ചായിരുന്നിട്ടു കൂടി പക്ഷെ കാര്യമായ സ്കോർ നേടാൻ ലഖ്നൗവിന് കഴിഞ്ഞില്ല. ആയൂഷ് ബദോനി 55, കെ എൽ രാഹുൽ 29 , നിക്കോളാസ് പൂരാൻ 48 എന്നിങ്ങനെയാണ് അവരുടെ ബാറ്റർമാരുടെ സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഓപ്പണിം​ഗ് തുടക്കം മുതൽ ആഞ്ഞടിക്കുകയായിരുന്നു. 30 പന്തിൽ എട്ട് ഫോറും എട്ട് സിക്സും സഹിതം 89 റൺസുമായി ട്രാവിസ് ഹെഡും 28 പന്തിൽ എട്ട് ഫോറും ആറ് സി​ക്സും സഹിതം അഭിഷേക് 75 റൺസുമെടുത്തു.കൃഷ്ണപ്പ ഗൗതമിൻ്റെ ആദ്യ ഓവർ മുതൽ തകർത്തടിച്ചഇരുവരും പിന്നീടുള്ള ഓവറുകളിൽ യഥാക്രമം 17, 22, 17, 23, 20, 19, 17, 14, 10ആം ഓവറിലെ നാല് പന്തിൽ 11 റൺസ് എന്നിങ്ങനെ റൺസ് അടിച്ചു കൂട്ടിയപ്പോൾ ലഖ്നൗ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.

Read also: രാത്രി നടക്കാനിറങ്ങിയ വനിതാ എം.പിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img