web analytics

ആശ്വാസം ! കേരളത്തിൽ അർധരാത്രി മുതൽ വേനൽമഴ ! മൺസൂൺ കൃത്യസമയത്തെത്തും; വരും ദിവസങ്ങളിൽ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ , പ്രത്യേകിച്ച് മധ്യ–തെക്കൻ കേരളത്തിലെ പ്രദേശങ്ങളിൽ ഇന്ന് അർധരാത്രി മുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ കേരളത്തിലെ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപതിന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് 15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഇതുമൂലം അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

.മൺസൂൺ കൃത്യസമയത്തു തന്നെ ലഭിക്കാനാണു സാധ്യതയെങ്കിലും മെയ് 15 നു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകൂ. നിലവിലെ സാഹചര്യത്തിൽ മൺസൂൺ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ, മെയ് അവസാനം വരെ ചൂടിനു ശമനമുണ്ടാകില്ല. ഇന്നലെ പകൽ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്.

Read also: ആശങ്കകൾക്ക് വിരാമം : ബോയിങ് സ്റ്റാർ ലൈനറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു: പറക്കാൻ സുനിത വില്യംസും റെഡി !

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img