web analytics

ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപക മെത്രാപ്പോലീത്തയായ അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ അദ്ദേഹത്തെ വാഹനമിടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് സഭയുമായി ബന്ധപ്പെട്ടവരുടെ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ പ്രചരിക്കുന്നുണ്ട്.

നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം.എന്നാൽ, ഇന്ന് രാവിലെ റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ പ്രസ്ഥാനം ആരംഭിച്ച മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന കെപി യോഹന്നാൻ പിന്നീടത് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ പുനർനാമകരണം ചെയ്ത് അവതരിപ്പിച്ച് സഭയുടെ സ്വയം പ്രഖ്യാപിത മെത്രാപ്പോലീത്ത ആവുകയായിരുന്നു.

Read also: ആശ്വാസം ! കേരളത്തിൽ അർധരാത്രി മുതൽ വേനൽമഴ ! മൺസൂൺ കൃത്യസമയത്തെത്തും; വരും ദിവസങ്ങളിൽ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img