web analytics

എച്ച്ഡി രേവണ്ണ എംഎല്‍എ പിടിയിൽ;ഒളിവിൽ കഴിഞ്ഞത് മുന്‍ പ്രധാനമന്ത്രിയുടെ വസതിയിൽ; അറസ്റ്റ് മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ

ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ  എച്ച്ഡി രേവണ്ണ എംഎല്‍എ പിടിയിൽ. രേവണ്ണഅച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനക്കേസില്‍ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

രേവണ്ണയ്ക്കും മകന്‍ പ്രജ്വലിനെതിരെയും മുന്‍ വീട്ടുജോലിക്കാരി നല്‍കിയ പീഡനപരാതി കൂടാതെ മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസുമാണ് നിലവില്‍ ഉള്ളത്.
ഹാസനിലെ രേവണ്ണയുടെ വസതിയില്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പരിശോധന നടത്തിയിരുന്നു. ഇതിനിടെ എസ്ഐടിയും രേവണ്ണയുടെ അനുയായികളും തമ്മില്‍ വസതിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായി. ഇതിനുപിന്നാലെയാണ് ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയില്‍ രേവണ്ണയുണ്ടെന്ന വിവരം ലഭിച്ചത്.

സ്വന്തം പാര്‍ട്ടി നേതാവായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചതാണ് പ്രജ്വലിനെതിരെ ഏറ്റവും ഒടുവില്‍ ലഭിച്ച പരാതി.

അതേസമയം ഹാസന്‍ എംപിയായ പ്രജ്വല്‍ രേവണ്ണയുടെ മൂവായിരത്തോളം അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിസ്സമ്മതിച്ചതോടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടിരിക്കുകയാണ്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img