web analytics

ഒന്ന് ഉപദേശിക്കാൻ ചെന്നതാ, തലയിലായി: മദ്യപിച്ച് ഭാര്യയെ തല്ലിയ 56 കാരന്റെ ‘കെട്ടിറക്കാൻ’ കുളിപ്പിച്ച് എസ്ഐ

മദ്യലഹരിയിൽ ബഹളം വെച്ച ആളെ കസ്റ്റഡിയിൽ എടുക്കാൻ വീട്ടിലെത്തിയ പോലീസ് പിടിച്ചത് നല്ല ഒന്നാന്തരം പുലിവാല്. ഇലക്ഷൻ ഡ്യൂട്ടിക്കിടെ രാത്രിയിൽ ഒരാൾ വീട്ടിൽ അടി ഉണ്ടാക്കുന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. 56കാരനെ വെറുതെ ഒന്ന് ഉപദേശിച്ചു വിടാം എന്ന് കരുതിയാണ് പോലീസ് എത്തിയത്. എന്നാൽ കനത്ത മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പോലീസിനെ വട്ടം കറക്കി. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാൾ. ഒന്നും ചോദിക്കാനാവാതെ വന്നതോടെ ഇയാളുടെ കെട്ടുറക്കാൻ എന്താണ് മാർഗ്ഗമെന്ന് അന്വേഷണമായി. ഒടുവിൽ കുളിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

പിടിച്ചു വലിച്ച് പൈപ്പിന്റെ ചുവട്ടിൽ എത്തിച്ച് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും തരിമ്പും ബോധം ഇല്ലാതിരുന്ന വയോധികന് അനക്കം ഉണ്ടായിരുന്നില്ല. ഇയാളെ കുളിപ്പിക്കേണ്ട ചുമതല പോലീസിന്റെ തലയിലായി. എസ് ഐ കിണറ്റിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചു. കുറേ വെള്ളം ഒഴിച്ച ബോധം വന്ന ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാര്യമായി ഉപദേശിച്ച ശേഷം മദ്യപിച്ച് വഴക്കുണ്ടാക്കിയതിനും ഭാര്യയെ തല്ലിയതിനും കേസെടുത്തു. സ്റ്റേഷൻ ജാമ്യത്തിൽ അപ്പോൾ തന്നെ വിട്ടയക്കുകയും ചെയ്തു. ക്രമസമാധാന പാലനത്തിനിടയിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ് എന്നാണ് പോലീസ് ഭാഷ്യം.

read also: ക്ഷേത്രപരിപാടിക്ക് നൃത്തം ചെയ്യുമ്പോൾ കുഴഞ്ഞുവീണു 67 വയസ്സുകാരിക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍ പാലക്കാട്: 14 കാരിയുടെ...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

Related Articles

Popular Categories

spot_imgspot_img