web analytics

തല്ലു കൊള്ളികളായ ബൗളർമാരും, ഗോൾഡൻ ഡക്കാവുന്ന ബാറ്റർമാരും; ഈ ഇന്ത്യൻ ടീം ലോകകപ്പ് സെമി കാണുമോ; ഇങ്ങനൊരു ടീം വേണ്ടായിരുന്നു

ചെന്നൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിൽ കയറിക്കൂടിയവരുടെ പ്രകടനം ദാരുണം! തല്ലു കൊള്ളികളും ഗോൾഡൻ ഡക്കുകാരുമാണ് ടീമിലുളളതെന്നാണ് വിമർശം.രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ശേഷം കളിച്ച ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെ പ്രകടനം ആരാധകരേയും സെലക്ടര്‍മാരേയും ഞെട്ടിപ്പിക്കുന്നതാണ്.ഇന്ത്യന്‍ താരങ്ങളുടെ നിലവിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ടിം ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഉറപ്പാണ്.

ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം മോശം ഫോമിലാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് സ്ഥിരതയില്ല. ഹാര്‍ദിക് പാണ്ഡ്യ സീസണില്‍ ഏറ്റവും മോശം ഫോമിലാണ് കളിക്കുന്നത്. പരിക്കിന്റെ പ്രശ്‌നവും ഹാര്‍ദിക്കിനുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യ വൈസ് ക്യാപ്റ്റനായാണ് ഹാര്‍ദിക്കിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത്. ശിവം ദുബെ പഞ്ചാബിനെതിരേ ഗോള്‍ഡന്‍ ഡെക്കുമായി. റിങ്കു സിങ്ങിനെ ഇന്ത്യ റിസര്‍വ് താരമായി ഒതുക്കുകയും ചെയ്തു. ദുബെയെ റിസര്‍വ് താരമാക്കി റിങ്കുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകര്‍ ആവശ്യപ്പെടുന്നത്. ദുബെയെക്കാള്‍ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ റിങ്കു സിങ്ങാണെന്നാണ് ആരാധക പക്ഷം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയതിനെതിരേയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐപിഎല്‍ 17ാം സീസണില്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ജഡേജ ദുരന്തമാണ്. പഞ്ചാബിനെതിരേ 4 പന്തില്‍ 2 റണ്‍സാണ് ജഡേജക്ക് നേടാനായത്.

മുഹമ്മദ് സിറാജിനെപ്പോലെ ടി20യില്‍ തല്ലുകൊള്ളിയായ ബൗളറെ എന്തിനാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. പേസ് നിരയില്‍ ബുംറയൊഴികെ മറ്റാരെയും വിശ്വസിക്കാനാവില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടം കൈയന്‍ പേസറായി ടീമിലിടം പിടിച്ചത് അര്‍ഷദീപ് സിങ്ങായിരുന്നു. മൊഹ്‌സിന്‍ ഖാന്‍, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍ തുടങ്ങിയവരെയൊന്നും പരിഗണിക്കാത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ അര്‍ഷ്ദീപിന് അവസരം നല്‍കുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് തല്ലുകൊണ്ട് നാണംകെട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 4 ഓവറില്‍ 52 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്.

മറ്റ് ബൗളര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ പിച്ചില്‍ അര്‍ഷ്ദീപ് ദുരന്തമാവുകയായിരുന്നു. മികച്ച ലൈനോ ലെങ്‌തോ അവകാശപ്പെടാനില്ലാതെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണ് അര്‍ഷ്ദീപ് നടത്തിയത്. ഇപ്പോഴിതാ സെലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. അര്‍ഷ്ദീപിന് പകരം ടി നടരാജനായിരുന്നു വേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

തമിഴ്‌നാട്ടുകാരനായ നടരാജന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡെത്തോവറിലെ വിശ്വസ്തനായ ബൗളറാണ് നടരാജനെന്ന് നിസംശയം പറയാം. മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള നടരാജന്‍ കളിച്ചിരുന്നെങ്കില്‍ ഡെത്തോവറില്‍ ജസ്പ്രീത് ബുംറക്കൊപ്പം നടരാജന്‍ കസറാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നടരാജനെ വിശ്വസിക്കാതെ അര്‍ഷ്ദീപിനെ പിന്തുണക്കുകയായിരുന്നു.

മുഹമ്മദ് സിറാജ്. 15 വൈഡുകള്‍  ഇതിനോടകം എറിഞ്ഞു കഴിഞ്ഞു. ഇന്ത്യ ഈ ബൗളിങ് നിരയുമായി ലോകകപ്പ് കളിക്കാന്‍ പോയാല്‍ സെമി പോലും കാണില്ലെന്നാണ് ആരാധക പക്ഷം. ലോകകപ്പിലെ ഇന്ത്യയുടെ ബൗളിങ് നിരയാണ് ഏറ്റവും നിരാശപ്പെടുത്താന്‍ പോകുന്നതെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു.

spot_imgspot_img
spot_imgspot_img

Latest news

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

അംഗീകാരവും സന്തോഷകരമായ കൂടിക്കാഴ്ചകളും; ഇന്നത്തെ നക്ഷത്രഫലം 

അംഗീകാരവും സന്തോഷകരമായ കൂടിക്കാഴ്ചകളും; ഇന്നത്തെ നക്ഷത്രഫലം  മേടം: നേട്ടങ്ങൾ കൈവരിക്കുന്ന ദിവസം. ശ്രമങ്ങൾക്ക് ഫലം...

കുടിവെള്ള പൈപ്പിലൂടെ വന്ന ‘അതിഥി’; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

കുടിവെള്ള പൈപ്പിലൂടെ വന്ന 'അതിഥി'; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു ഇടുക്കി: കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത്...

പ്രണയപ്പകയിൽ പൊലിഞ്ഞത്  നവവരന്റെ ജീവൻ; പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം സോനം രഘുവംശിക്ക് ജാമ്യം

പ്രണയപ്പകയിൽ പൊലിഞ്ഞത്  നവവരന്റെ ജീവൻ; പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം സോനം രഘുവംശിക്ക്...

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം: പോത്തൻകോട്...

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ തിരുവനന്തപുരം: തൈക്കാട് പൊലീസ്...

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ...

Related Articles

Popular Categories

spot_imgspot_img