web analytics

എന്നാലും ഇതൊക്കെ ഒരു കാരണമാണോ ? വരന് രണ്ടിന്റെ ഗുണന പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വെച്ച് വധു !

പല കാരണത്തെ കൊണ്ടും വിവാഹം മുടങ്ങുന്നത് കണ്ടീട്ടുണ്ട്. എന്നാൽ, ഇതൊരു വല്ലാത്ത കാരണമായിപ്പോയി. വരന് വിദ്യാഭ്യാസമില്ലാത്തതിനാല്‍ വധു വിവാഹം വേണ്ടെന്നുവെച്ചുവെന്നുള്ള വാര്‍ത്തയും ഒരു പുതുമയല്ല. എന്നാൽ, ഇത് അതുക്കും മേലെയാണ്. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം.

യുവാവുമായുള്ള വിവാഹം ഉറപ്പിക്കുമ്പോള്‍ വരന്‍ വിദ്യാഭ്യാസം ഉള്ള വ്യക്തിയാണ് എന്നു വധുവിനെ അറിയിച്ചിരുന്നു. എന്നാൽ, ശരിക്കും വരന്‍ നിരക്ഷരനായിരുന്നു. ഇക്കാര്യം വരന്റെ വീട്ടുകാര്‍ വധുവിന്റെ പക്കല്‍ നിന്ന് മറച്ചുവെച്ചു. എന്നാല്‍, സംശയം തോന്നിയ വധു വരന്‍ എത്ര വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് അറിയാന്‍ തീരുമാനിക്കുകയായിരുന്നു. ബറാത്ത് ഘോഷയാത്രയുമായി വരന്‍ വിവാഹവേദിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ വധു വിവാഹമാല കൈമാറുന്നതിന് മുമ്പ് വരനോട് രണ്ടിന്റെ ഗുണനപട്ടിക ചൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പട്ടിക ചൊല്ലിക്കേള്‍പ്പിക്കാന്‍ വരനായില്ല. ഇതേത്തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി ഇറങ്ങിപ്പോകുകയായിരുന്നു.

Read also: ഉപഭോക്താക്കളുടെ സുരക്ഷയിലും സ്വകാര്യതയിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ ഇന്ത്യ വിടും; കേന്ദ്രസർക്കാർ നിയമത്തിനെതിരെ വാട്സ്ആപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img