web analytics

ബുള്ളറ്റ് ട്രെയിൻ എന്നുവരും? നിലപാട് വ്യക്തമാക്കി ഇന്ത്യൻ റെയിൽവെ; 508 കിലോമീറ്റർ താണ്ടാൻ 2 മണിക്കൂർ 58 മിനിറ്റ്; ട്രയൽ റൺ സുററ്റിനും ബില്ലിമോറയ്ക്കും ഇടയിൽ; ഇടനാഴിയുടെ നിർമാണം അതിവേഗത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രാക്ക് മാറ്റുന്നു, ഇന്ത്യൻ റെയിൽവേ തലവര മാറ്റിമറിക്കാൻ ശേഷിയുള്ള ബുള്ളറ്റ് ട്രെയിൻ 2026ൽ പാളത്തിലെത്തുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ 508 കിലോമീറ്റർ നീളമുള്ള ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമാണം അതിവേഗത്തിലാക്കിയിരിക്കുകയാണ്. 2026ൽ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുമെന്ന് മന്ത്രി അറിയിച്ചെങ്കിലും ഇടനാഴിയുടെ എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായ ശേഷമേ സർവീസ് എന്ന് ആരംഭിക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതവരുത്താൻ കഴിയൂ എന്നാണ് ഇടനാഴിയുടെ നിർമാണ ചുമതലയുള്ള നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്അറിയിച്ചിരിക്കുന്നത്. എല്ലാ ടെൻഡറുകളും പൂർത്തിയായ ശേഷമേ തീയതി നിശ്ചയിക്കാനാകൂ. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് എൻഎച്ച്എസ്ആർസിഎൽ ഈ വിവരം നൽകിയത്. പാലങ്ങളുടെയും തൂണുകളുടെയും നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ട്. 35 കിലോമീറ്റർ ദൂരമാണ് ട്രാക്ക് ജോലികൾക്കായി കൈമാറിയത്. ഇടനാഴിയുടെയും പാളത്തിൻ്റെ ഉൾപ്പെടെയുള്ള നിർമാണങ്ങളുടെ 100 ശതമാനം ടെൻഡറുകളും ഗുജറാത്തിലെ ട്രാക്ക് വർക്കുകളുടെ ടെൻഡറുകളും കൈമാറിയിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 2026ൽ ഗുജറാത്തിലെ സുററ്റിനും ബില്ലിമോറയ്ക്കും ഇടയിൽ ട്രയൽ റൺ ആരംഭിക്കുമെന്ന് വാർത്താ ഏജൻസിയോട് ഉദ്യോഗസ്ഥർ പറഞ്ഞു.

Read Also: ആഭരണ പ്രേമികൾക്ക് ആശ്വാസം; വില കുറഞ്ഞിട്ടുണ്ട്; നാളെ എന്താകുമെന്നറിയില്ല; സ്ഥിരതയില്ലാതെ സ്വർണവില

സുററ്റിനും ബിലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്ററിൻ്റെ ആദ്യഘട്ടം 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് അറിയിപ്പ്. 2017ൽ ആരംഭിച്ച ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023 ഡിസംബറോടെ പൂർത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിടെ ഉണ്ടായ പ്രശ്‌നങ്ങളും കൊവിഡ് വ്യാപനവും പദ്ധതി വൈകിപ്പിക്കുകയായിരുന്നു. റെയിൽവേ ട്രാക്കുകൾ ഇതുവരെ പൂർണമായും സ്ഥാപിച്ചിട്ടില്ലെന്ന് എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഏപ്രിൽ ആറോടെ 157 കിലോമീറ്ററിലെ ട്രാക്ക് നിർമാണം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

Read Also: കടലമ്മ കനിഞ്ഞു; 25 കിലോ തൂക്കം; ഈ തീരത്ത് അത് ആദ്യം; വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം

എന്നാൽ റെയിൽവേ ട്രാക്കുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് എൻഎച്ച്എസ്ആർസിഎൽ വ്യക്തമാക്കി. 2024 മാർച്ച് 28-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് വഴിയുള്ള ഇടനാഴിയുടെ പുരോഗതിയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നൽകി, 295.5 കിലോമീറ്റർ തൂണിൻ്റെ ജോലിയും 153 കിലോമീറ്റർ വയഡക്‌ടും പൂർത്തിയായതായി പ്രസ്താവിച്ചു. 295.5 കിലോമീറ്റർ തൂണിൻ്റെ ജോലിയും 153 കിലോമീറ്ററിൽ പാളത്തിൻ്റെ നിർമാണവും പൂർത്തിയായതായി മാർച്ച് അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആകെ ദൈർഘ്യം 508 കിലോമീറ്ററാണ്. ഇതിൽ 465 കിലോമീറ്റർ പാലങ്ങളിലൂടെയും 5.22 കിലോമീറ്റർ പർവതങ്ങൾ തുരന്നുള്ള തുരങ്കങ്ങളിലൂടെയും 21 കിലോമീറ്റർ ഭൂമിക്കടിയിലൂടെയും 7 കിലോമീറ്റർ കടലിനടിയിലൂടെയുള്ള തുരങ്കങ്ങളിലൂടെയുമാണ്. 12 സ്റ്റേഷനുകളാണുള്ളത്. 508 കിലോമീറ്റർ താണ്ടാൻ 2 മണിക്കൂർ 58 മിനിറ്റ് മതിയാകും. 320 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുകയെന്ന് എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. മുംബൈയിൽ നിന്നാകും സർവീസ് ആരംഭിക്കുക. 508 കിലോമീറ്ററിൽ 352 കിലോമീറ്റർ ഗുജറാത്തിലും ദാദർ നഗർ ഹവേലിയിലും ബാക്കി 156 കിലോമീറ്റർ മഹാരാഷ്ട്രയിലുമാണ്. 12 സ്റ്റേഷനുകളുണ്ട്, അതിൽ 8 എണ്ണം ഗുജറാത്തിലും 4 മഹാരാഷ്ട്രയിലുമാണ്. 1,08,000 കോടി രൂപയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഏകദേശ ചെലവ്.

Read Also:‘ഒരു ഉമ്മ’…വേണ്ടെന്ന് വിദേശ വനിത; തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ ബലമായി ചുംബിക്കാൻ ശ്രമിച്ച് മലയാളി, യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും ആരോപണം, ലോകത്തിനു മുന്നിൽ മലയാളികളെ നാണംകെടുത്തി പാലക്കാട്ടുകാരൻ

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

വിഷു പരസ്യവിവാദം: വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ആഘോഷങ്ങളുടെ പവിത്രതയെ ഹനിക്കുന്ന രീതിയിൽ പരസ്യം നൽകിയ ഹോട്ടലുടമയെ പോലീസ്...

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ ആലപ്പുഴ:...

‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാൾ വേണം’; ഓട്ടോയിൽ വിവാഹ പരസ്യം

‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാൾ വേണം’; ഓട്ടോയിൽ വിവാഹ പരസ്യം കോഴിക്കോട്:...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img