web analytics

കടലമ്മ കനിഞ്ഞു; 25 കിലോ തൂക്കം; ഈ തീരത്ത് അത് ആദ്യം; വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം

ചെന്നൈ: കടലമ്മ കനിഞ്ഞു, മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം രൂപ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് അപൂർവ മത്സ്യത്തെ ലഭിച്ചത്. അതിരമ്പട്ടണം കാരയൂരിലെ മത്സ്യത്തൊഴിലാളി രവിയുടെ വലയിലാണ് അപൂർവ മത്സ്യം കുടുങ്ങിയത്. ‘പ്രോട്ടോണിബിയ ഡയകാന്തസ്’ എന്ന് ശാസ്ത്രനാമമുള്ള മത്സ്യമാണ് രവിയുടെ വലയിൽ ലഭിച്ചത്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ അദ്ദേഹം ചന്തയിലെത്തിച്ച് ലേലത്തിനു വെച്ചു. അപൂർവയിനമായതിനാൽ സ്വന്തമാക്കാൻ ആളുകൾ കൂട്ടംകൂടി. 1000 രൂപയിൽ തുടങ്ങിയ ലേലം ഒടുവിൽ 1,87,770 രൂപയ്ക്കാണ് ഉറപ്പിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. തമിഴ്നാട് തീരത്ത് അത്യപൂർവമായിട്ടാണ് ഈ മത്സ്യത്തെ ലഭിക്കാറുള്ളതെന്ന് മീൻപിടിത്തക്കാർ പറഞ്ഞു. ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്.

Read Also: കെ.എസ്.ഇ.ബി ചാർജിം​ഗ് സറ്റേഷനിൽ അടക്കുന്ന പണം പോകുന്നത് സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക്; സർക്കാരിന്റെയും വിജിലൻസിന്റെയും വിശദീകരണം തേടി കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img