web analytics

ട്രെയ്‌ലർ എന്നത് ഒരു വാഗ്ദാനമല്ല, ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം മാത്രം; ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: റിലീസിന് മുന്നോടിയായി പുറത്തിറക്കുന്ന ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിൽ കാണിക്കണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീം കോടതി. പ്രമോഷന്റെ ഭാഗമായുള്ള രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന സിനിമയുമായി ബന്ധപ്പെട്ടുളള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഒരു സിനിമയുടെ ട്രെയ്‌ലർ എന്നത് ഒരു വാഗ്ദാനമല്ല. അത് പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം മാത്രമാണ്. ട്രെയ്‌ലറിലെ ഉള്ളടക്കങ്ങൾ സിനിമയിൽ ഇല്ലെങ്കിൽ അതിനെ ഒരു കുറ്റമായി കണക്കിലെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഒരു പാട്ട്, സംഭാഷണം, അല്ലെങ്കിൽ ഒരു പ്രമോഷണൽ ട്രെയിലറിലെ ഒരു ചെറിയ രംഗം എന്നിവയെ പരസ്യങ്ങളുടെ വിവിധ തരത്തിലുള്ള ഉപയോഗം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കം പൂർണ്ണമായും നല്‍കുക എന്നതിനപ്പുറം സിനിമയുടെ റിലീസ് വിവരം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനാണ് അത് ഉപയോഗിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

ഷാരൂഖ് ഖാൻ നായകനായി 2016 ൽ പുറത്തിറങ്ങിയ ഫാൻ എന്ന സിനിമയുടെ ട്രെയ്‌ലറിൽ കാണിച്ചിരുന്ന ഒരു ഗാനരംഗം സിനിമയിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ച് സ്കൂൾ അധ്യാപികയായ അഫ്രീൻ ഫാത്തിമ സെയ്ദിക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കമ്മീഷൻ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ഇതിനെതിരെ യാഷ് രാജ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

 

Read Also: 23.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

 

 

 

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു Kannur: കനത്ത ചൂടിൽ...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

Related Articles

Popular Categories

spot_imgspot_img