കൊച്ചി: ഇവർ രാഷ്ട്രീയത്തിന് അപമാനമാണ്,
സാമൂഹമാധ്യമങ്ങളിലെ തെറിപ്പടകളെ പിരിച്ചുവിടാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് സി.എം.പി ദേശീയ സെക്രട്ടറി സി.പി. ജോൺ. ഷൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണമെന്ന് വിലപിക്കുന്ന സി.പി.എം നേതൃത്വം നേരത്തെ കെ.കെ. രമയോട് ചെയ്തത് മറക്കരുതെന്നും സി.പി ജോൺ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്നും സമസ്ത മേഖലകളിലും പരാജയമായ സംസ്ഥാന ഭരണത്തോടുള്ള എതിർപ്പ് ജനങ്ങൾ പ്രകടിപ്പിക്കുമെന്നും പറഞ്ഞു. ബി.ജെ.പിയുടെ പ്രകടനപത്രിക വെറും തട്ടിപ്പാണ്. ഉത്തരേന്ത്യയിലടക്കം അവർക്ക് തിരിച്ചടി നേരിടും. അനിൽ ആന്റണിയെപ്പോലുള്ളവരെ ചുമക്കുന്ന ബി.ജെ.പി വലിയ വില നൽകേണ്ടിവരുമെന്നും സി.പി ജോൺ കൂട്ടിച്ചേർത്തു.