web analytics

മോഹൻലാൽ- ശ്രീനിവാസൻ കോമ്പോ ഒരിക്കൽ കൂടി കാണാനാകുമോ?; മറുപടിയുമായി ശ്രീനിവാസൻ

വിഷു പ്രമാണിച്ചു തീയറ്ററുകളിൽ നിറഞ്ഞോടുകയാണ് വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ട് ശ്രദ്ധേയമാണ്. എന്നാൽ ചിത്രം കാണാനെത്തിയ ശ്രീനിവാസനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്.

മോഹന്‍ലാലും ശ്രീനിവാസനും ഒരുമിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടുണ്ടെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനായാണ് ഇത് നടക്കാത്തതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു. ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചോ എന്ന ചോദ്യത്തിന് അവര്‍ മിമിക്രി കാണിച്ചില്ലെന്നും അവരുടേതായ രീതിയില്‍ നന്നായി ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിനീത് ഇതുവരെ സ്ക്രിപ്റ്റ് ഒന്നും ചോദിച്ചില്ലെന്നും ആവശ്യമാണെങ്കില്‍ സ്ക്രിപ്റ്റ് നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സിനിമ കണ്ടതിനു ശേഷം സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു കൊടുത്തതായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. സിനിമ കണ്ടപ്പോള്‍ തനിക്കും നൊസ്റ്റാള്‍ജിയ തോന്നിയെന്നും നിവിന്‍ പോളി നന്നായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Read Also: പാലക്കാട് കിണർ ഇടിഞ്ഞു താഴ്ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img