web analytics

കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; വാഹനം തല്ലിത്തകർത്തു; ആറുപേർക്ക് പരിക്ക്; സംഭവം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന്റെ പ്രതികാരം

കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവും അക്രമിസംഘം തല്ലിത്തകര്‍ത്തു. പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ആക്രമണം. ഭീഷണിയെ തുടർന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിൻ്റെ പരിസരത്ത് നിയോഗിച്ചിരുന്നു. ഇവർ നോക്കിനിൽക്കുകയായിരുന്നു സംഘം വീട് കയറി ആക്രമിച്ചത്.

Read also: കൊല്ലത്ത് ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദിവസങ്ങളോളം തടവിൽ പാർപ്പിച്ചു; മുങ്ങിയത് ഗൾഫിലേക്ക്; ബസ് കണ്ടക്ടറെ 27 വർഷത്തിന് ശേഷം പിടികൂടി അഞ്ചൽ പോലീസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img