web analytics

കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിൽ മീനൂട്ട് നടത്തുന്ന കുളത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്തു കഴിച്ചു; ദൃശ്യങ്ങൾ പകർത്തി; മൂന്നുപേർ അറസ്റ്റിൽ

മീനൂട്ടിനു പ്രശസ്തമായ കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്ത മൂന്നു പേെര പൊലീസ് അറസ്റ്റു ചെയ്തു. മേടവിഷു ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നപശ്ചിമബംഗാളുകാരായ യുവാക്കളാണ് പിടിയിലായത്. പശ്ചിമബംഗാളുകാരായ 19 വയസുള്ള സാഫില്‍, 23 വയസുള്ള ബസരി, ഇവരോടൊപ്പം ഉണ്ടായിരുന്ന പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ കല്ലടയാറ്റില്‍ നിന്ന് മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപത്തു നിന്ന് തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെ പ്രതികള്‍ പിടികൂടിയത്. മീനുകളെ യുവാക്കള്‍ പിടികൂടി പാചകം ചെയ്തു. ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നിരവധി വിശ്വാസികളെത്തുന്ന ക്ഷേത്രമാണിത്.

Read also: കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; വാഹനം തല്ലിത്തകർത്തു; ആറുപേർക്ക് പരിക്ക്; സംഭവം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന്റെ പ്രതികാരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img