web analytics

പ്രസിദ്ധീകരണ ലൈസൻസ് കൈമാറി; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു; നടപടി ആദായനികുതി ലംഘനത്തിന്റ പേരിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ബിബിസിയുടെ ന്യൂസ് റൂം അടച്ചു. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിലാണ് നീക്കം. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ബിബിസി കൈമാറുകയും ചെയ്തു.

അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികൾക്കായി ബിബിസി സർക്കാരിന് അപേക്ഷ നൽകി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമെന്നും മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി പ്രതികരിച്ചു.

ബിബിസി മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് നല്‍കുന്നത് ആദ്യമായാണെന്നും പത്രപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി കൂടെയുണ്ടെന്നും കളക്ടീവ് ന്യൂസ് റൂം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രൂപ ഝാ പറഞ്ഞു. ബിബിസി ഇന്ത്യയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന ഝാ, കളക്ടീവ് ന്യൂസ് റൂമിന്റെ നാല് സ്ഥാപക ഓഹരി ഉടമകളില്‍ ഒരാളാണ്.

1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനെതിരെ...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി നിലമ്പൂരിലെ അങ്കണവാടിയിൽ...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

Related Articles

Popular Categories

spot_imgspot_img