web analytics

അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവയ്പ്പ്; സുരക്ഷാ ജീവനക്കാരനുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു; 7 പേർക്ക് പരിക്ക്; അക്രമിയെ വെടിവച്ചു കൊന്നു

അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവയ്പ്പ്. സുരക്ഷാ ജീവനക്കാരനുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. വെടിവെപ്പിൽ ഉൾപ്പെട്ട പ്രതി മരിച്ചതായി ഡോറൽ പൊലീസ് മേധാവി എഡ്വിൻ ലോപ്പസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ ഡോറലിലുള്ള മാർട്ടിനി ബാറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് പേർ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
അക്രമികൾ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുകയും തുടർന്ന് വെടിവെക്കുകയുമായിരുന്നു. ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. അക്രമം തടയാനെത്തിയ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, അക്രമി കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ നടന്നുവെന്നും അക്രമം വ്യാപിക്കാതെ ശ്രമിച്ചെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Read also:പാര്‍ട്ടികളില്‍ പാമ്പിന്‍ വിഷം വിതരണം: പ്രമുഖ യൂട്യൂബർക്കെതിരെ കുറ്റപത്രം

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

Related Articles

Popular Categories

spot_imgspot_img