web analytics

കഥയും ക്ലൈമാക്സും മാളൂട്ടി സിനിമയിലേതുപോലെ തന്നെ; സാത്വിക് കുഴൽക്കിണറിൽ വീണതറിഞ്ഞപ്പോൾ മലയാളികൾ ആദ്യം ഓർത്തത് ബേബി ശാമിലിയെ

മലയാള സിനിമയിലെ ഹിറ്റ് താര ജോഡികളായ ജയറാം- ഉർവശി ചിത്രം ‘മാളൂട്ടി’ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മാളൂട്ടിയായി അഭിനയിച്ച ബേബി ശാമിലി കുഴൽ കിണറിൽ വീഴുന്നതും തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴൽ കിണറിൽ വീണ മാളൂട്ടിയെ ഏറെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷിക്കുന്നത്. മഴയടക്കമുള്ള നിരവധി സംഘർഷങ്ങൾ രക്ഷാദൗത്യ സംഘം നേരിടുന്നുണ്ട്. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി വലിയ കുഴിയെടുത്ത് അതുവഴിയാണ് മാളൂട്ടിയെ പുറത്തെത്തിക്കുന്നത്. കുട്ടിയുടെ ജീവൻ നിലനിർത്താനായി ഓക്സിജൻ പൈപ്പ് വഴി കൊടുക്കുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്.

1990 ൽ ഇറങ്ങിയ മാളൂട്ടിയ്ക്ക് സമാനമായാണ് ഇന്നലെ കര്‍ണാടകയിലെ വിജയപുരയിലും ഒരു അപകടം നടന്നത്. ഇന്നലെ വൈകിട്ട് ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ ഒന്നരവയസ്സുകാരനായ സാത്വിക് വീഴുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെയാണ് ഒന്നരവയസ്സുകാരാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം 20 മണിക്കൂർ പിന്നിട്ടാണ് പൂർത്തീകരിച്ചത്. കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുത്തത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. ഇന്നലെ രാത്രി മുതൽ കുഞ്ഞിന് നിരന്തരം ഓക്സിജൻ നൽകാൻ സജ്ജീകരണം ഒരുക്കിയിരുന്നു. ജീവനോടെ പുറത്തു വരുന്ന കുഞ്ഞിന്‍റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസിൽ കാത്തിരിക്കുകയായിരുന്നു.

സാത്വിക്കിന്റെ അപകട വിവരമറിഞ്ഞ മലയാളികളിൽ ചിലരെങ്കിലും മാളൂട്ടിയെ പറ്റി ഓർക്കാതിരുന്നു കാണില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മാളൂട്ടിയെ പോലെ സാത്വിക്കും തിരികെ ജീവിതത്തിലേക്ക് എത്തിയത് ഏറെ ആശ്വാസകരം.

 

Read Also: മൂന്ന് ആൺകുട്ടികളെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓംമ്‌നി വാനിൽ തട്ടിക്കൊണ്ടുപോയി? പത്തുവയസ്സുകാരന്റെ മൊഴിപ്രകാരം അന്വേഷണം തുടങ്ങി; വാനിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു!

 

 

 

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img