ഭർത്താവിനെ കൊല്ലുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലം ! യുവതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു കൊട്ടേഷൻ ഏറ്റെടുത്ത് വിളിച്ചവർ നിരവധി; ഭർത്താവിനെ കൊല്ലാൻ വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ക്വട്ടേഷൻ കൊടുത്ത് ഭാര്യ

ഭർത്താവിനെ കൊല്ലാൻ വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ക്വട്ടേഷൻ കൊടുത്ത ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്. ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്ന യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോൺകോളുകളെത്തിയതോടെഭർത്താവ് ഞെട്ടി. ഭാര്യയുടെ വാട്ട്സ്സ് ആപ്പ് സ്റ്റാറ്റസ് നോക്കിയ യുവാവ് ഞെട്ടി, പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റാറ്റസ് കണ്ട് ഭാര്യയുടെ ഒരു സുഹൃത്ത് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി ഭർത്താവ് പൊലീസിൽ പരാതി നൽകി. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഭീഷണി കോളുകളടക്കം പരിശോദിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

സംഭവം ഇങ്ങനെ:

2022 ലാണ് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതിയെ യുവാവ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കിട്ട് പിരിഞ്ഞു. ഇതോടെ യുവതി ബഹിലെ ഭർത്താവിന്‍റെ വീട് വിട്ട് തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. തന്‍റെ അയൽവാസിയായ യുവാവുമായി ഭാര്യക്ക് അടുമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ അവിഹിത ബന്ധം പുലർത്തിയിരുന്നുമെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയാണ് വഴക്ക് തുടങ്ങിയതെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

അയൽവാസിയുമായുള്ള അടുപ്പം ചോദ്യം ചെയ്തതോടെയാണ് ഭാര്യയുമായി വഴക്കുണ്ടായതെന്നും ഭാര്യയുടെ കാമുകനും തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുമാണ് യുവാവ് പൊലീസിൽ നൽകിയ പരാതി. 2023 ഡിസംബറിൽ ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ജീവനാംശം ആവശ്യപ്പെട്ട് പരാതി നൽകിയതായും യുവാവ് പറയുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്വട്ടേഷൻ നൽകിയതെന്നും യുവാവ് ആരോപിക്കുന്നു.

Read also; പെട്ടെന്നുള്ള ദേഷ്യത്തിൽ തലയിണ മുഖത്ത് അമർത്തി; കുഞ്ഞു മരിച്ചെന്നറിഞ്ഞപ്പോൾ കത്തികൊണ്ട് കൈമുറിച്ചു; നാല് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ സുചന കഠിന ഹൃദയമുള്ള സ്ത്രീയെന്നു പോലീസ് ; കുറ്റപത്രത്തിൽ പറയുന്നത്…..

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img