web analytics

ജി.എസ്.ടി അഡീഷണല്‍ കമ്മീഷണർ ആര്‍ ശ്രീലക്ഷ്മിക്കെതിരെ  കേസെടുത്ത് പോലീസ്

മാനന്തവാടി: മാനന്തവാടി മുന്‍ സബ് കലക്ടറും നിലവിൽ ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറുമായ ആര്‍ ശ്രീലക്ഷ്മിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത് പോലീസ്.
തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതെ തുടർന്നുള്ള പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിക്കായിരുന്നു അപകടം. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സിംഗ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27) നാണ് അപകടത്തില്‍ പരുക്കേറ്റത്. കൈക്കും കാലിലും സാരമായി പരുക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരുപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തിരികെ വരുന്നതിനിടയിലാണ് ശ്രീലക്ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് പറയുന്നു. ജിതിന്റെ ബുള്ളറ്റില്‍ കാട്ടിക്കുളം ഭാഗത്ത് നിന്ന് വന്ന വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ശ്രീലക്ഷമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു .

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച് പ്രസ് ഗ്യാലറിയിൽ റിപ്പോർട്ടറായി…

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച്...

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ...

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന്...

Related Articles

Popular Categories

spot_imgspot_img