web analytics

ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് നിരവധി ബില്ലുകൾ, ലൈഫ് പദ്ധിതിക്ക് കാശില്ല, സ്‌പ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളില്ല; ഒന്നിനും പണമില്ലെങ്കിലും കയ്യൂർ രക്തസാക്ഷി സ്മാരകമന്ദിരം നവീകരിക്കൽ ഒഴിച്ചുകൂടാനാവാത്ത കാര്യം; അനുവദിച്ചത് അഞ്ചുകോടി; ഉത്തരവിറക്കി പത്താം നാൾ പണം കൈമാറി

തിരുവനന്തപുരം: നിരവധി ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുന്നു.ലൈഫ് പദ്ധിതിയിൽ പണം അനുവദിച്ചിട്ടില്ല. സ്‌പ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ ഒന്നും ലഭിക്കുന്നില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും കാസർഗോഡ് ജില്ലയിലെ കയ്യൂർ രക്തസാക്ഷി സ്മാരകമന്ദിരം നവീകരിക്കാൻ കോടികൾ അനുവദിച്ചു. അഞ്ചു കോടി രൂപയാണ് സ്മാരകം നവീകരിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിനാണ് നവീകരണത്തിന്റെ ചുമതല.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. നിലവിൽ പതിമൂന്നായിരത്തോളം കോടി രൂപ അടിയന്തരമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ബില്ലുകൾ മാറുന്നതിന് 6000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. ശമ്പളവും പെൻഷനും നൽകാൻ 5000 കോടി വേണം. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ 1800 കോടിയും കണ്ടെത്തണം. ഈ തുക എങ്ങനെ സമാഹരിക്കും എന്നതിൽ ധനവകുപ്പിൽ ആലോചനകൾ നടക്കുകയാണ്. എന്നാൽ കയ്യൂർ സ്മാരകത്തിന്റെ കാര്യത്തിൽ ഈ സാമ്പത്തിക പ്രതിസന്ധി ഒന്നും പരിഗണിക്കാതെ പണം വാരിക്കോരി അനുവദിച്ചിരിക്കുകയാണ് എന്ന വിമർശനമാണ് ഉയരുന്നത്.

കയ്യൂർ രക്തസാക്ഷി സ്മാരകം നവീകരിക്കുമെന്ന് 2022-23 ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രകാരമാണ് നടപടികൾ അതിവേഗത്തിൽ നടന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 5 കോടിയുടെ ഡിപിആർ തയ്യാറാക്കി സാംസ്‌കാരിക വകുപ്പിന് നൽകി. ഈ ഡിപിആർ അടക്കം പണം ഉടൻ അനുവദിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ അപേക്ഷ നൽകി. മന്ത്രി സജി ചെറിയാൻ നേരിട്ടും ധനമന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് മാർച്ച് 13ന് പണം അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയത്. 10 ദിവസത്തിനകം പണം സാംസ്‌കാരിക വകുപ്പ് ഡയറക്ടർക്ക് കൈമാറുകയും ചെയ്തു. ഇതിനൊന്നും പ്രാധാന്യം നൽകാതെയാണ് ഒരു രക്തസാക്ഷി സ്മാരകത്തിന് ഇത്രയും വലിയ തുക അനുവദിച്ചിരിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ മഡിവാള പോലീസ്

കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത്...

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന്...

Related Articles

Popular Categories

spot_imgspot_img