web analytics

ബി.ജെ.​പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം മുഴക്കി അണികൾ; സൊഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

കൂച്ച് ബിഹാർ:പശ്ചിമബംഗാളിൽ ബി.ജെ.​പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം മുഴക്കി അണികൾ. പാർട്ടിയുടെ കൂച്ച് ബിഹാർ സ്ഥാനാർഥി നിസിത് പ്രമാണിക്കിന് വോട്ടുതേടി ബി.ജെ.പി ന്യൂനപക്ഷ മോർച്ച വ്യാഴാഴ്ച ദിൻഹതയിൽ നടത്തിയ റാലിയിലാണ് വേറിട്ട മുദ്രാവാക്യമുയർത്തിയത് ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദിൻഹതയിൽ നടത്തിയ റാലിയുടെ വീഡിയോ ദൃശ്യങ്ങളും സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്.

https://x.com/_TheEnigmous/status/1773574646224282104?s=20

സീതായ്, ദിൻഹത അസംബ്ലി മണ്ഡലത്തിലെ മുസ്‍ലിംകളാണ് റാലി സംഘടിപ്പിച്ചതെന്ന് ബി.ജെ.പി കൂച്ച് ബിഹാർ പ്രസിഡൻറും എം.എൽ.എയുമായ സുകുമാർ റോയ് പറഞ്ഞു. കൂച്ച് ബിഹാറിലെ മുഴുവൻ മുസ്‍ലിംകളെയും ചേർത്ത് ഉടൻ തന്നെ നഗരത്തിൽ ഒരു റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഭേദ്ഗുരിയിൽ മുസ്‍ലിം പഞ്ചായത്ത് സമിതി അംഗം ഉണ്ടെന്നും അതിനാൽ ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

കൂച്ച് ബിഹാർ ജില്ലയിലെ സുക്തബാരി പ്രദേശത്ത് നിന്നുള്ള രാജ്ബൻഷി മുസ്‍ലിംകളിൽ വലിയൊരു വിഭാഗം ഈ മാസം ആദ്യം സിലിഗുരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിയിൽ പങ്കെടുത്തിരുന്നതായി ബി.ജെ.പി അനുഭാവികൾ അവകാശപ്പെട്ടു. “ഇവിടെ സ്ഥിതി മാറുകയാണ്. തൃണമൂൽ എപ്പോഴും മുസ്‌ലിംകളെ വോട്ട് ബാങ്കായി ഉപയോഗിക്കുകയായിരുന്നു. ആളുകൾ ഇപ്പോൾ ടി.എം.സിയെയാണ് വർഗീയമായി മുദ്രകുത്തുന്നത്’ -സുകുമാർ റോയ് പറഞ്ഞു.

തംലുക്ക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി അഭിജിത് ഗംഗോപാധ്യായ പ്രചാരണത്തിനിടെ മഹിഷാദൽ ദർഗയിൽ സംഭാവന സമർപ്പിച്ചിരുന്നു. കൂടാതെ സന്ദേശ്ഖാലിയിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിൽ മുസ്‍ലിം സ്ത്രീകൾ ടിഎംസിക്കെതിരെ വോട്ട് ചെയ്യുമെന്ന് മോദിയും അടുത്തിടെ പറഞ്ഞിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളിൽ ബി.ജെ.പി നേതാക്കൾ കടുത്ത മുസ്‍ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ചിരുന്നു

spot_imgspot_img
spot_imgspot_img

Latest news

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

Other news

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം!

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം! സീതത്തോട്:സീതത്തോട്...

രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം

രണ്ടര വയസ്സുകാരിയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ന്യൂമോണിയ; ചികിത്സാപ്പിഴവെന്ന് കുടുംബം തിരുവനന്തപുരം:കാട്ടാക്കടയിലെ ഒരു...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

ബ്ലൈൻഡ് സ്പോട്ടിൽ സ്ത്രീ, ബസ് തട്ടി വണ്ടിക്കടിയിലേക്ക്; അദ്ഭുതരക്ഷ

ബ്ലൈൻഡ് സ്പോട്ടിൽ സ്ത്രീ, ബസ് തട്ടി വണ്ടിക്കടിയിലേക്ക്; അദ്ഭുതരക്ഷ കൊല്ലം: മരണത്തെ കണ്ണു...

കേരളത്തിൽ മഴ വരുന്നു: വെന്തുരുകുന്ന ചൂടിന് ശമനമുണ്ടാകുമോ? ജാഗ്രതാ നിർദ്ദേശം ഇതാ

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

സ്പാർക് ഡാറ്റ ദുരുപയോഗം: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; വ്യക്തിവിവരങ്ങൾ ചോരുന്നത് ഗൗരവകരമെന്നു കോടതി

സ്പാർക് ഡാറ്റ ദുരുപയോഗം: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും...

Related Articles

Popular Categories

spot_imgspot_img