വെല്ലുവിളി, കൂട്ടത്തല്ല്, ഇടി: കലാപോത്സവമായി കേരള സർവകലാശാല കലോത്സവം; കലോത്സവം നിർത്തിവയ്ക്കാൻ തീരുമാനം

കൂട്ടത്തല്ലും വെല്ലുവിളിയും പരാതി പ്രളയവുമായി അലങ്കോലമായ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല.കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്നും സർവകലാശാല അറിയിച്ചു.

തങ്ങളുടെ പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിൽ കയറി കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. സംഘർഷത്തിൽ ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്ക് മർദനമേറ്റു. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.

ഇതിനും പുറമെ, യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാർ ഇവാനിയോസ് കോളേജ് അധികൃതർ ചാൻസലർക്ക് പരാതി നല്‍കി. ഇതുകൂടിയായപ്പോൾ മത്സരങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കലോത്സവങ്ങളും അക്രമ വേദികളാക്കി മാറ്റുന്നത് എസ്എഫ്ഐയാണെന്നും കലോത്സവം താത്കാലികമായി നിർത്തിയത് സ്വാഗതാർഹമാണെന്നും എബിവിപി പ്രതികരിച്ചു.

Read Also: വനിതാ പ്രീമിയർ ലീഗിലും ‘മഞ്ഞുമ്മൽ ഗേൾസ്’ തരംഗം; മുബൈ ഇന്ത്യൻസ് ടീമിന്റെ ‘മഞ്ഞുമ്മൽ’ ആഘോഷം വൈറൽ: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img