web analytics

കഴിഞ്ഞ വർഷത്തെ കണക്കു തീര്‍ക്കണം; ശ്രീകണ്ഠീരവയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടം

ബെംഗളൂരു: കഴിഞ്ഞ വർഷം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്സി മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ ഇടയില്ല. ഏറെ വിവാദമായ മത്സരത്തിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം ശേഷിക്കെ ചിരവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും വീണ്ടും ഏറ്റുമുട്ടാൻ പോകുകയാണ്. ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യം കഴിഞ്ഞ വർഷത്തെ കണക്കു വീട്ടുക എന്നത് മാത്രമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി. മത്സരം.

കഴിഞ്ഞ മാർച്ച് മൂന്നിന് ഇതേ സ്റ്റേഡിയത്തിൽനടന്ന പ്ലേ ഓഫിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എക്‌സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ വിവാദമായി. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ഒരുങ്ങുന്നതിനുമുമ്പ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ വിലക്കുകയും ബ്ലാസ്‌റ്റേഴ്‌സിന് പിഴ ലഭിക്കുകയും ചെയ്തു.

അവസാനമത്സരത്തിൽ, കരുത്തരായ ഗോവയെ തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. 16 കളിയിൽ ഒമ്പത് ജയത്തോടെ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ കപ്പിനുശേഷം തീർത്തും നിറംമങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇതിനിടെ ഒഡിഷ എഫ്.സി., പഞ്ചാബ് എഫ്.സി., ചെന്നൈയിൻ എഫ്.സി. എന്നിവരോട് തോറ്റിരുന്നു. പരിക്കായിരുന്നു മഞ്ഞപ്പടയുടെ വെല്ലുവിളി. ക്വാമി പെപ്രയും ഗോൾകീപ്പർ സച്ചിൻ സുരേഷുമുൾപ്പടെയുള്ളവർ മടങ്ങിയത് ടീമിന് ആഘാതമായി. എന്നാൽ, ഫെദോർ സിർനിച്ചും ദിമിത്രിയോസ് ഡയമന്റാക്കോസും ഡെയ്‌സുക് സകായിയുമെല്ലാം ഫോമിലേക്കുയരുന്നതിനാൽ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.

അതേസമയം നിലകിട്ടാതെ പരുങ്ങുകയാണ് ബെംഗളൂരു. 17 കളിയിൽ നാലെണ്ണം മാത്രമാണ് ജയിച്ചത്. ഈ സീസണിൽ കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ തോൽവിയായിരുന്നു ഫലം.

 

Read Also: ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം; മലപ്പുറത്ത് ആശങ്കപരത്തി വൈറൽ ഹെപ്പറ്റൈറ്റിസ്

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img